
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്ലെറ്റുകളിലും മാങ്കോ ഫിയസ്റ്റ ആരംഭിച്ചു. പാക്കിസ്താന്, ഇന്ത്യ, ബ്രസീല്‍, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് പ്രാമോഷനില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിന്ദൂരം, ബദാമി,നീലം ,മല്ലിക,അല്‍ഫോന്‍സോ, മല്‍ഗോവ,പാക്കിസ്ഥാന് മാമ്പഴം,തോട്ടപുരി, പച്ച മാമ്പഴം എന്നീ വിവിധ തരം മാമ്പഴങ്ങളാണ് പ്രാമോഷനില് ഉള്പ്പെടുത്തിയിരിക്കുനത്ത്. കൂടാതെ മാമ്പഴ അച്ചാര്‍, മാമ്പഴ ഐസ്ക്രീം, മാമ്പഴ പായസം, മാമ്പഴ മിനി കേക്ക്, മാമ്പഴ പുഡ്ഡിംഗ്, മാമ്പഴ കസ്റ്റഡ് റോള്‍, മാമ്പഴ ഹല്‍വ, മാമ്പഴ പുളിശ്ശേരി എന്നീ വിവിധ തരം വിഭവങ്ങളാണ് മാങ്കോ ഫിയസ്റ്റയില്‍ ഒരുക്കിയിരിക്കുന്നത്.
20 ശനിയാഴ്ച വരെ പ്രാമോഷന്‍ തുടരുമെന്നു ഗ്രാന്‍ഡ് മാല് ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.