in

വ്രതമെടുക്കുന്നതിലൂടെ നിരവധി ആരോഗ്യകരമായ പ്രയോജനങ്ങളെന്ന് വിദഗ്ദ്ധര്‍

ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ട്. ഇഫ്താറിലും സുഹൂറിലും സമീകൃത ആഹാരം കഴിക്കുകയെന്നത് വ്രതത്തിന്റെ ആരോഗ്യ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സുപ്രധാനമാണ്. പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
വ്രതസമയം ഒഴിച്ചുള്ള മണിക്കൂറുകളില്‍ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കൂടുതലായി കുടിക്കുന്നതിലൂടെ നിര്‍ജലീകരണം ഒഴിവാക്കാനാകും. പ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വ്രതം സഹായകമാകുന്നുണ്ട്. രോഗപ്രതിരോധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായകമാകും. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വരുമ്പോള്‍ ശരീരം സ്വയം ഊര്‍ജം സംഭരിക്കാന്‍ തുടങ്ങും.
അനിവാര്യമല്ലാത്ത, പ്രത്യേകിച്ചും തകരാറിലായ നിരവധി പ്രതിരോധ കോശങ്ങളെ പുനരുപയോഗം ചെയ്ത് ശരീരത്തിനാവശ്യമായ ഊര്‍ജം സ്വായത്തമാക്കും.ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹനസംവിധാനത്തില്‍ ഭക്ഷ്യസംബന്ധമായുള്ള അസുഖങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉപവാസം സഹായകമാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അളവ്, ഇന്‍സുലിന്‍ സംവേദനക്ഷമത എന്നിവ കാര്യക്ഷമമാക്കാനും വ്രതം സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്. ശരീരഭാരം കുറക്കുന്നതിനുള്ള വിജയമന്ത്രം കൂടിയാണ് വ്രതം നല്‍കുന്നത്. വ്രതമെടുക്കുന്നതുകൊണ്ട് നിരവധി മാനസികാരോഗ്യ പ്രയോജനങ്ങളുമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികമായ പ്രശ്‌നനങ്ങളില്‍ പ്രതിരോധപരവും ചികിത്സാപരവുമായ പങ്കാളിത്തം ഉപവാസം വഹിക്കുന്നുണ്ട്. ശ്രദ്ധയും കേന്ദ്രീകരണവും മെച്ചപ്പെടുത്താനും ഉപവാസം സഹായകമാകും. വ്രതം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. വ്രതസമയത്ത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജം സ്വീകരിക്കാന്‍ ശരീരത്തിന് കഴിയാത്ത സാഹചര്യമുണ്ടാകും. ഇതോടെ കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജം ശേഖരിക്കും. കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ഇത് ശരീരഭാരം കുറയാനും പേശികളെ സംരക്ഷിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറക്കാനും കാരണമാകും. പകല്‍ സമയങ്ങളില്‍ ചൂട് കാലാവസ്ഥയില്‍ നിന്ന് അകന്ന് നില്‍ക്കണം. കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗസാധ്യത കുറക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഒഴിവാക്കാനും സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിലെ കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ വ്രതമെടുക്കുമ്പോള്‍ ഇവ നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലുണ്ടാകും. വ്രതം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നല്ല ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇതിലൂടെ ശരീരത്തിനും മനസ്സിനും ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും സുഖകരമായ അവസ്ഥയിലെത്തുകയും ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൊതുജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കുന്നതിന് സാങ്കേതികവിദ്യ ഫലപ്രദമാകുന്നു

കാര്‍ഗോ സര്‍വീസില്‍ വീണ്ടും റെക്കോര്‍ഡുമായി ഖത്തര്‍ എയര്‍വേയ്‌സ്‌