in

നിരവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: വെബ്‌സൈറ്റ് മുഖേന ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. മന്ത്രാലയമോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലെ ഓഫീസുകളോ സന്ദര്‍ശിക്കാതെ തന്നെ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഇലക്ട്രോണിക് രീതിയില്‍ നേടാനാകും. ഇതിനായി സേവനവകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം, വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍, വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസത്തിനായി സായാഹ്ന കേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍, പാഠപുസ്തക ഫീസ് അടക്കല്‍, ഗതാഗത ഫീസ് പേയ്‌മെന്റ് തുടങ്ങി നിരവധി സേവനങ്ങള്‍ മന്ത്രാലയം ഇലക്ട്രോണിക് രീതിയില്‍ നല്‍കുന്നുണ്ട്. സേവനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ കോവിഡ് മരണനിരക്ക് കുറക്കാനായി: ആരോഗ്യ മന്ത്രി

കടലാമകളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി ഇഎസ്‌സി പദ്ധതി