in

മാര്‍ച്ച്പാസ്റ്റ് വിജയികളെ ആദരിച്ചു

ചാലിയാര്‍ ദോഹ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഴയൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് പ്രൈസ് മണി സമ്മാനിക്കുന്നു

ദോഹ: ആറാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ മാര്‍ച്ച് പാസ്റ്റ് മത്സരത്തില്‍ വിജയികളായ പഞ്ചായത്തുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ഈ ഫെബ്രുവരിയില്‍ അല്‍വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ഫെസ്റ്റിനോടാനുബന്ധിച്ചാണ് പഞ്ചായത്തുകള്‍ക്കായി മാര്‍ച്ച് പാസ്റ്റ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് ലോക്കഡൗണ്‍ കാരണമാണ് അവാര്‍ഡ്ദാനം നീണ്ടതെന്ന്് ഭാരവാഹികള്‍ അറിയിച്ചു. വാഴയൂര്‍ പഞ്ചായത്ത്, ഫറോക്ക് പഞ്ചായത്ത്, കൊടിയത്തൂര്‍ എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. അബ്ദുല്‍ ലത്തീഫ് ഫറോക്ക്, സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, കേശവദാസ് നിലമ്പൂര്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. വി.സി മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, നൗഫല്‍ കട്ടയാട്ടില്‍, സി.ടി സിദ്ദീഖ്, രഘുനാഥ്, രതീഷ് കക്കോവ്, എം.എ അസീസ്, രത്‌നാകരന്‍, റഫീഖ് കാരാട്, ആസിഫ് കോട്ടുപാടം, നിധീഷ്, സാബിക്ക് പെരുമുഖം എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാംക്രമിക രോഗപ്രതിരോധനിയന്ത്രണ വാരത്തിന് തുടക്കമായി

അല്‍ഖോര്‍ പാര്‍ക്കില്‍ മാത്രമാണ് പ്രവേശന ഫീസ്: മന്ത്രാലയം