ദോഹ: ആതുരസേവന രംഗത്തെ ഖത്തറിലെ പുതുസംരംഭമായ റിയാദ ഹെൽത്ത് കെയറിനു കീഴിലെ റിയാദ മെഡിക്കൽ സെൻറർ ലോഗോ പ്രകാശനം ചെയർമാൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഹമദ് അല്‍താനി നിർവഹിച്ചു. സ്വകാര്യ ആരോഗ്യമേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഖത്തർ നാഷണൽ വിഷൻ 2030 മുന്നിൽ കണ്ടുകൊണ്ടാണ് റിയാദ ഹെൽത്ത്കെയർ പ്രവർത്തനമാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര സംവിധാനങ്ങളും, ആരോഗ്യ രംഗത്തെ വിദഗ്ധരുമടങ്ങുന്ന സെൻറർ ഖത്തറിലെ ആരോഗ്യമേഖലയ്ക്ക് മികച്ച മുതൽക്കൂട്ടായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ബ്രാൻഡിനെ മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും പരിചയപ്പെടുത്തി. മികച്ച ആതുരസേവനവും, ആധുനിക സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന ഈ സ്ഥാപനം ഏറ്റവും മികച്ച സേവനം പരമാവധി ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എക്സിക്യൂട്ടീവ് ഡയറക്ടറും സി.എം.ഒയുമായ ഡോ. അബ്ദുൾ കലാം നന്ദി പറഞ്ഞു. പൂർണ്ണമായി സജ്ജീകരിച്ച ഡയഗ്നോസ്റ്റിക് സെൻററുകൾ, ഫാർമസി, ഒപ്റ്റിക്കൽ ഷോപ്പ് എന്നിവയ്ക്കൊപ്പം
18 വിഭാഗങ്ങളുമായി റിയാദ മെഡിക്കൽ സെൻറർ ദോഹയിലെ സി റിങ് റോഡിലാണ് ആരംഭിക്കുന്നത്.
‘ഇൻസ്പൈറിങ് ബെറ്റർ ഹെൽത്ത്’ എന്ന ആപ്തവാക്യത്തിലൂന്നി ആഗോള നിലവാരത്തിലുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
in QATAR NEWS
റിയാദ മെഡിക്കൽ സെൻറർ ലോഗോ പ്രകാശനം
