
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചു വരുന്ന കോവിഡാന്തര പ്രവാസം സാന്ത്വനവും സാധ്യതയും എന്ന ത്രൈമാസ കാമ്പയിന്റെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. കമ്മറ്റി ചെയര്മാന് ഡോ.കെ.മുഹമ്മദ് ഈസ, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന് മുഹമ്മദ്. യു, കാമ്പയിന് ഡയറക്ടര്‍ അബ്ദു റഊഫ് കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.