
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തറിന്റെ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. സിഇഒ അഷ്ഹദ് ഫൈസി ഫോക്കസ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടുത്തി. ഫസ്റ്റ് സെക്രട്ടറി എസ്. സേവ്യര്‍ ധനരാജ്, ഫോക്കസ് ഖത്തര്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫിനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ്, ഡെപ്യൂട്ടി സി ഇ ഒമാരായ ഫാഇസ് എളയോടന്‍, ഹാരിസ് പി.ടി എന്നിവര്‍ പങ്കെടുത്തു.