in

മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ പുതിയ പാലവും അടിപ്പാതയും തുറന്നു

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ പുതിയ പാലവും അടിപ്പാതയും ഗതാഗതത്തിനായി തുറന്നു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, ഇ റിങ്് റോഡ് എന്നിവിടങ്ങളില്‍ നിന്ന് അല്‍വഖ്‌റയിലേക്കും അല്‍ വുഖൈറിലേക്കും ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പുമായി ഏകോപിപ്പിച്ചാണ് പുതിയ അടിപ്പാതയും പാലവും തുറന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്ന്് ദോഹ എക്‌സ്പ്രസ്സ് ഹൈവേയുടെ ദക്ഷിണഭാഗത്തേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് 750 മീറ്റര്‍ അടിപ്പാത. ഇ-റിങ് റോഡില്‍നിന്നുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്്‌ന 560 മീറ്റര്‍ പാലവും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. പുതിയ പാലവും അടിപ്പാതയും എല്ലാ ദിശകളിലെയും വാഹനഗതാഗതം മെച്ചപ്പെടുത്തുമെന്ന് അശ്ഗാല്‍ ഹൈവൈ പ്രൊജക്റ്റ് വകുപ്പിന്റെ അഹമ്മദ് അലിഅല്‍ ഇമാദി പറഞ്ഞു. അല്‍വഖ്‌റയിലെയും വുഖൈറിലെയും താമസക്കാരാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. പുതിയ മീസൈമീര്‍ ത്രീ ലെവല്‍ ഇന്റര്‍ചേഞ്ച് ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഒന്‍പത് അടിപ്പാതകളാണ് പദ്ധതിയിലുള്ളത്. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് പദ്ധതി. 6.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ചേഞ്ചില്‍ ഓരോ ദിശയിലും മൂന്നു മുതല്‍ നാലുവരെ ലൈനുകളാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ ഏകദേശം 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഇന്റര്‍ചേഞ്ചില്‍ രണ്ട് പ്രധാന പാലങ്ങളുമുണ്ട്. ഇതിലൊന്ന് റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനെയും രണ്ട് ദിശകളിലേക്കും ബന്ധിപ്പിക്കുന്നു. മറ്റൊന്ന് ഇ-റിങ്് റോഡിനെ ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗവുമായി ഒരു ദിശയില്‍ ബന്ധിപ്പിക്കുന്നു. ഈ രണ്ടു പാലങ്ങളും എല്ലാ ദിശകളിലും ഗതാഗതം സുഗമമാക്കുന്നു. മൂന്നു കാല്‍നടപ്പാലങ്ങള്‍ സഹിതം 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്. ആറു പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് മീസൈമീര്‍ ഇന്റര്‍ചേഞ്ച്. ഹെക്‌സഗണല്‍ ഇന്റര്‍ചേഞ്ച് എന്നും ഇതറിയപ്പെടുന്നു. ഇ-റിംഗ് റോഡ്, ദോഹ എക്‌സ്പ്രസ് ഹൈവേ, ദോഹ എക്‌സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗം, സബാഹ് അല്‍ അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തിന്റെ തെക്ക്, മധ്യ, വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ട്രാഫിക് ലിങ്കായും ഇന്റര്‍ചേഞ്ച് വര്‍ത്തിക്കുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമയിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. ഇന്റര്‍ചേഞ്ചിലെ മൂന്നു കാല്‍നടപ്പാലങ്ങളിലൂടെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യപ്രദമായി എത്താനാകും. മെഡിക്കല്‍ കമ്മീഷന്‍, കാലാവസ്ഥാവകുപ്പ്, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാന്‍ പദ്ധതി സഹായകമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് പ്രതിരോധം: മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി ക്യുആര്‍സിഎസ്‌

ഖത്തറില്‍ സ്‌കൂള്‍ ഫീസ് കുറക്കണമെന്ന ആവശ്യം ശക്തം