in

എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം: ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

ദോഹ: എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. സ്‌കൂള്‍ അധികൃതര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. കെജി ഒന്നു മുതതല്‍ ഒന്‍പതാം ഗ്രേഡ് വരെയും 11-ാം ഗ്രേഡിലേക്കുമുള്ള പ്രവേശന നടപടികളാണ് തുടങ്ങിയത്. 10, 12 ഗ്രേഡുകളിലേക്കുള്ള പ്രവേശനം സിബിഎസ്ഇ അനുമതിക്ക് അനുസൃതമായിട്ടായിരിക്കും. സ്‌കൂളിന്റെ വെബ്‌സൈറ്റിലും അഡ്മിഷന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.messchoolportal.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളില്‍ പഠനം തുടരുന്നവരുടെ സഹോദരങ്ങള്‍ക്കായി അവരുടെ രക്ഷിതാക്കള്‍ക്ക് നിലവിലുള്ള ലോഗിന്‍ ഉപയോഗിച്ചായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതല്ലെങ്കില്‍ അവരെ സഹോദര വിഭാഗത്തില്‍ പരിഗണിക്കില്ല. സഹോദരേതര വിഭാഗങ്ങള്‍ക്കായി എംഇഎസ് സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഗസ്റ്റ് ലോഗിന്‍ തെരഞ്ഞെടുക്കണം. രക്ഷിതാക്കളുടെ ഇമെയില്‍ ഐഡി നല്‍കണം. ലോഗിന്‍ വിശദാംശങ്ങള്‍ ഇ-മെയിലില്‍ പരിശോധിക്കണം. തുടര്‍ന്ന് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ഗസ്റ്റ് ലോഗിന്‍ പേജില്‍ പ്രവേശിക്കണം. വിശദാംശങ്ങള്‍ പൂരിപ്പിക്കണം. ക്യുഐഡി, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ സഹിതം ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്യണം. ഫൈനല്‍ റിപ്പോര്‍ട്ട് കാര്‍ഡ് തയാറായിട്ടില്ലെങ്കില്‍ ആദ്യ ടേമിലെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അറ്റാച്ച് ചെയ്യണം. പ്രവേശനം ലഭിച്ചാല്‍ മുന്‍സ്‌കൂളില്‍നിന്നുള്ള ഫൈനല്‍ റിപ്പോര്‍ട്ട് കാര്‍ഡ് ഭരണ നിര്‍വഹണ ഓഫീസില്‍ കാലാതാമസമില്ലാതെ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ നല്‍കിയശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ ട്രാക്ക് ചെയ്യാനാകും. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കും. ഒരു വിദ്യാര്‍ഥിക്കായി ഒരു അപേക്ഷ മാത്രമെ സമര്‍പ്പിക്കാനാകൂ. ഒരു വിദ്യാര്‍ഥിക്കായി ഒന്നിലധികം അപേക്ഷകള്‍ ലഭിച്ചാല്‍ തള്ളും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമെ സ്വീകരിക്കൂ. ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നവരെ ഇ-മെയില്‍ മുഖേന വിവരമറിയിക്കും. അപേക്ഷകളെക്കുറിച്ച് നേരിട്ടെത്തിയുള്ള അന്വേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിമിതമായ എണ്ണം സീറ്റുകള്‍ മാത്രമാണ് സ്‌കൂളില്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ ഫീസിലും മറ്റും കുടിശികയുള്ള രക്ഷിതാക്കളുടെ അപേക്ഷ പരിഗണിക്കില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 01) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

സ്‌കൂളുകളില്‍ റൊട്ടേഷന്‍ ഹാജര്‍
സംവിധാനം പ്രാബല്യത്തിലായി