in

എം.ഇ.എസ് സ്‌കൂള്‍ ഫിഫ വളണ്ടിയര്‍മാരെ അഭിനന്ദിച്ചു

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിച്ച വളണ്ടിയര്‍മാരുടെ ആദരവ് പരിപാടി.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ച എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും അഭിനന്ദിച്ചു. 150 വിദ്യാര്‍ത്ഥികളും 20 അധ്യാപക അനധ്യാപക ജീവനക്കാരുമാണ് പങ്കാളിത്തം വഹിച്ചത്. കൂടാതെ വിവിധ രക്ഷിതാക്കളും ലോകകപ്പ് മത്സരങ്ങളുടെ വിവിധ മേഖലകളില്‍ സന്നദ്ധസേവനം നടത്തി. എം.ഇ.എസ്സിന്റെ സാംസ്‌കാരിക അധ്യയനേതര പരിപാടികളുടെ ചുമതലയുള്ള ഡയരക്ടര്‍ എം.സി മുഹമ്മദ് അതിഥിയായി സംബന്ധിച്ചു. ഇത്രയും വലിയൊരു ലോക കായിക മാമാങ്കത്തില്‍ പങ്കാളികളായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. സുപ്രീം കമ്മിറ്റിക്ക് കീഴിലെ ജനറേഷന്‍ അമേസിംഗ് പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ഇരുപതോളം വിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിച്ചു. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മാത്രമാണ് ജനറേഷന്‍ അമേസിംഗ് പരിപാടിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏഷ്യന്‍ പ്രവാസി സ്‌കൂള്‍ എന്ന് സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നൃത്ത പരിപാടികളും കലാവിരുന്നും അരങ്ങേറി.

ഗംഭീരമായ സ്വാഗത നൃത്തത്തോടെയാണ് ദിനാചരണം ആരംഭിച്ചത്. കാതറിന്‍ റോയ്, പതിനൊന്നാം തരം ജെയിലെ നൗഫ ഇസ്മായില്‍, പന്ത്രണ്ടാം തരം ഐ-യിലെ ശൈഖ മുസാഫിര്‍, സ്‌റ്റെഫി, പത്താം തരം എസ്സിലെ മാത്യൂസ്, പന്ത്രണ്ടാം തരം ഐയിലെ പാര്‍വതി സമ്പത്ത്, എട്ട് കെയിലെ ഐഷ മുഹമ്മദ് സത്താര്‍, ഹയ, ഒമ്പതാം തരം പിയിലെ ജഹാന്‍, പന്ത്രണ്ടാം തരം ബിയിലെ മുഹമ്മദ് നാജി, പന്ത്രണ്ടാം തരം എയിലെ മാസ്റ്റര്‍ റോഷന്‍ എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപിക രമാദേവി നന്ദി പറഞ്ഞു. വിവിധ അധ്യാപകര്‍ ചടങ്ങ് ഏകോപിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മാഫ് ഖത്തര്‍ വാര്‍ഷിക സംഗമം

നിങ്ങള്‍ സംസാരിക്കേണ്ടതില്ല എന്ന് പറയുന്ന അധികാരികള്‍ എല്ലാ കാലത്തുമുണ്ട്: ഡോ.ഇ.പി രാജഗോപാലന്‍