
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ എംജിഎം ഖത്തര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സാഹിദ അബ്ദുര്‍റഹ്മാന്‍(പ്രസിഡന്റ്), ഫദീല ഹസ്സന്(ജനറല്‍ സെക്രട്ടറി), അംന പട്ടര്‍കടവ്(ട്രഷറര്‍), ഷെരീഫ സിറാജ്, സബിത മുഹമ്മദലി, സലീന ഹുസൈന്(വൈസ് പ്രസിഡന്റുമാര്‍), മുബഷിറ മുനീര്‍, മെഹറുന്നിസ, റിസ്വാന താജുദ്ദീന്(സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
അഡ്വ. ശബീന മൊയ്തീന്, സൈബുന്നീസ, ആരിഫ അക്ബര്‍ എന്നിവരെ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതിയിലേക്ക് ശുപാര്‍ശ ചെയ്തു. ഉപസമിതി ഭാരവാഹികള്‍ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്ന ക്രമത്തില്‍ ദഅവ: സുഹ്റ മായിന്‍, സൈനബ ലത്തീഫ്, ക്യുഎല്‍എസ്: ആരിഫ അക്ബര്‍, നസീമ യൂസുഫ്, റിലീഫ്: ശരീഫ സിറാജ്, ഷെമി ഷെരീഫ്, പബ്ലിക് റിലേഷന്‍സ്: സലീന ഹുസ്സൈന്‍, ഷൈനി സമാന്, നിച്ച് ഓഫ് ട്രുത്ത്: മറിയം ഷാഫി, ആയിഷ സിജ്ലി, വെളിച്ചം: റംല ഫൈസല്‍, സുലൈഖ ഹസ്സന്, സബിത മുഹമ്മദ് അലി,
സിഐഎസ്:താഹിറ ഇബ്രാഹിം, മുബഷിറ മുനീര്‍, ഷുജ അന്‍സാര്‍, കള്‍ചറല്‍ ആന്റ് സ്പോര്‍ട്സ് ആക്റ്റിവിറ്റീസ്: റിസ്വാന താജുദ്ദീന്; ഷെര്‍മിന ജലീല്‍, സലീന ഹുസ്സൈന്‍, ഷീന അനീസ്, സോഷ്യല്‍ മീഡിയ: സല്‍മ, അസ്മ ഹസ്സന്. തെരെഞ്ഞെടുപ്പിനു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഉപദേശകസമിതി ചെയര്മാന് അക്ബര്‍ കാസിം, വൈസ് പ്രസിഡന്റും എംജിഎം ഉപസമിതി ചെയര്‍മാനുമായ ഫൈസല്‍ കാരട്ടിയാട്ടില്‍, വൈസ് പ്രസിഡന്റ് മുനീര്‍ സലഫി എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ ബോഡിയോഗത്തില്‍ ഷൈനി സമാന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അംന പട്ടര് കടവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്ബര്‍ കാസിം ആമുഖ ഭാഷണം നടത്തി. ഫൈസല്‍ കാരട്ടിയാട്ടില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. ഷൈനി സമാന്, അംന, സൈബുന്നീസ, സൈനബ ലത്തീഫ്, റംല ഫൈസല്‍, ശമി ഷരീഫ് എന്നിവര്‍ സംസാരിച്ചു. ലിയ മറിയം ഖിറാഅത്ത് നടത്തി. ഫദീല ഹസ്സന് നന്ദി പറഞ്ഞു.