in

സൈനിക പോലീസ് സേനാ കമാന്‍ഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ദോഹ: സൈനിക പോലീസ് സേനാ(മിലിട്ടറി പോലീസ് ഫോഴ്‌സ്) കമാന്‍ഡ് ക്യാമ്പ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഖത്തരി സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തിനുശേഷം പരേഡ് കമാന്‍ഡറുടെ ക്ഷണപ്രകാരം അമീര്‍ പരേഡ് വിലയിരുത്തി. തുടര്‍ന്നായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. കാലാള്‍പ്പട, കുതിരപ്പട, സൈനികവാഹനങ്ങള്‍ എന്നിവയുടെ അഭ്യാസപ്രകടനവും സൈനിക, പ്രതിരോധ വൈദഗ്ദ്ധ്യ പ്രകടനങ്ങളും അരങ്ങേറി. അമീര്‍ ഫീല്‍ഡ് സന്ദര്‍ശനവും നടത്തി. ക്യാമ്പിലെ സൗകര്യങ്ങള്‍, തല്‍സമയ ഷൂട്ടിങ് റേഞ്ചിലെ ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് അമീറിനോടു വിശദീകരിച്ചു. മിലിട്ടറി പോലീസ് സേനാ കമാന്‍ഡര്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ റാഷിദ് മുഹമ്മദ് അല്‍ഹജ്‌രി ചടങ്ങില്‍ പ്രഭാഷണം നടത്തി. മിലിട്ടറി പോലീസ് കമാന്‍ഡിന് സുരക്ഷാ വൈദഗ്ദ്ധ്യം നേടുന്നതിനും പരിശീലന ചുമതലകളിലെ പ്രകടനം വര്‍ധിപ്പിക്കുന്നതിനും സഹായകമാണ് ഈ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മഴക്കായി പ്രത്യേക നമസ്‌കാരം: അമീര്‍ പങ്കെടുത്തു

ഖത്തര്‍- തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി മന്ത്രിതലയോഗം ഇസ്താന്‍ബുളില്‍