in ,

മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനം പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഉദ്ഘാടനം ചെയ്യുന്നു

ഫിഫ ലോകകപ്പ് സുരക്ഷ: ഖത്തറും ഫ്രാന്‍സും കരാര്‍ ഒപ്പുവെച്ചു

ദോഹ: ഹോംലാന്‍ഡ് സുരക്ഷ, സിവില്‍ഡിഫന്‍സ് മേഖലയിലെ ഏറ്റവും വലിയ രാജ്യാന്തര പ്രദര്‍ശനങ്ങളിലൊന്നായ മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനത്തിന്റെ 13-ാം പതിപ്പിന് തുടക്കമായി. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രദര്‍ശനം.

പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനം വീക്ഷിക്കുന്നു

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിബിഷന്‍ പവലിയനുകളെക്കുറിച്ചും അത്യാധുനിക ഉപകരണങ്ങളെയും സാങ്കേതികവിദ്യയെ സംബന്ധിച്ചും പ്രധാനമന്ത്രിയോടു വിശദീകരിച്ചു. സ്റ്റേഡിയങ്ങളുടെയും കായിക പരിപാടികളുടെയും സുരക്ഷാസംബന്ധിയായ സാങ്കേതികസംവിധാനങ്ങളെക്കുറിച്ചും സിവില്‍ ഡിഫന്‍സ് മേഖലയിലെ ഏറ്റവും പുതിയ ഡിവൈസുകളെക്കുറിച്ചും പ്രധാനമന്ത്രി മനസിലാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചുകൊണ്ടാണ് ഉദ്ഘാടനചടങ്ങ് നടന്നത്.

നിരവധിരാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍, പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഫിഫ ലോകകപ്പിന്റെ സുരക്ഷാമേഖലയില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ഖത്തറും ഫ്രാന്‍സും കരാര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കരാറിലേര്‍പ്പെട്ടത്.

ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സുരക്ഷാകമ്മിറ്റിയും ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷാവകുപ്പും പ്രോട്ടോക്കോളില്‍ ഒപ്പുവെച്ചു. പ്രധാനകായിക പരിപാടികളില്‍ സുരക്ഷാനിര്‍നഹണം, പൊതുക്രമം തുടങ്ങിയമേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് കരാര്‍. ഖത്തര്‍ അടക്കം പതിനെട്ട് രാജ്യങ്ങളില്‍നിന്നായി 143 കമ്പനികള്‍ ഇത്തവണ മിലിപോള്‍ ഖത്തറില്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴ് രാജ്യങ്ങളിലെ 71 രാജ്യാന്തര കമ്പനികളും ഖത്തറിലെ 72 കമ്പനികളുമാണ് പങ്കെടുക്കുന്നത്.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ദോഹയില്‍ ഖബറടക്കി

വിസക്കും റസിഡന്‍സ് പെര്‍മിറ്റിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം; കരട് നിയമം ശൂറാ കൗണ്‍സിലില്‍