in

കോവിഡ് പകര്‍ച്ച: പ്രതിരോധ നടപടികള്‍ ശക്തമാക്കി മന്ത്രാലയം

അലി അബ്ദുല്ല അല്‍ഖാതിര്‍

ദോഹ: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിന്‍ പൊതുജനാരോഗ്യ മന്ത്രാലയം ശക്തമാക്കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്സിസി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനോടനുബന്ധിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ശരിയായ പ്രതിരോധ നടപടികള്‍ നടപ്പിലാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പള്ളികള്‍, ഷോപ്പിങ്് മാളുകള്‍, കപ്പലുകള്‍, ജോലിസ്ഥലങ്ങള്‍, വിമാനങ്ങള്‍, പ്രൊഫഷണല്‍ കായിക- സ്വകാര്യ ആരോഗ്യ സൗകര്യ സേവനങ്ങള്‍, പാര്‍ക്കുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രയോഗിക്കേണ്ട നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കോവിഡ് മഹാമാരി ഖത്തറില്‍ ആരംഭിക്കുന്നതിനു മുന്‍പ് തുടങ്ങിയ ബോധവല്‍ക്കരണ കാമ്പയിന്റെ തുടര്‍ച്ചയാണിതെന്ന് സുപ്രീം ഹെല്‍ത്ത് കെയര്‍ കമ്യൂണിക്കേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ഖാതിര്‍ പറഞ്ഞു.
ഈ കാമ്പയിനിന്റെ മുദ്രാവാക്യം (നിങ്ങള്‍ക്ക് അവകാശമുണ്ട്) പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള അവകാശത്തിന്റെ സ്ഥിരീകരണമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്ഥാപനങ്ങളോ വ്യക്തികളോ മുന്‍കരുതല്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സമൂഹത്തെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ മുഖേനയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രാലയത്തിന്റെ വൈറസ് നിയന്ത്രണ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തെ അല്‍ഖാതിര്‍ പ്രശംസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ആദ്യ ഘട്ടത്തിലെ മുന്‍കരുതല്‍ നടപടികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പേജില്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടാക്‌സി നിരക്കിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് വന്‍തുക

ജിസിസി ആരോഗ്യ മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു