in

പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി മന്ത്രാലയം

അനധികൃത സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട നിയമലംഘനം തടഞ്ഞപ്പോള്‍

ദോഹ: പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. വ്യവസായ പരിശോധനാ- മലിനീകരണ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം കത്തിക്കല്‍ ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. അനധികൃത സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിലൂടെ പരിസ്ഥിതിക്ക് ദോഷകരമായ പുറന്തള്ളല്‍ ഉണ്ടാകുന്നുണ്ട്.
നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലംഘകരെ ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികള്‍ക്കു കൈമാറി. പാരിസ്ഥിതിക ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 184 എന്ന കോള്‍ സെന്റര്‍ നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

ഖത്തറിന്റെ ആകാശത്ത് ഇന്ന് ഉല്‍ക്കവര്‍ഷം ദൃശ്യമാകും