in ,

കോവിഡ് പ്രതിരോധം: സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയം

ദോഹ: കൊറോണ വൈറസി(കോവിഡ്-19)നെതിരായ പോരാട്ടത്തില്‍ ഖത്തറിനായി ദേശീയ സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ സന്നദ്ധപ്രവര്‍ത്തകരെ പൊതുജനാരോഗ്യ മന്ത്രാലയം ക്ഷണിച്ചു. മെഡിക്കല്‍ പ്രാക്ടീസ് (ക്ലിനിക്കല്‍), അനുബന്ധ ആരോഗ്യ പ്രാക്ടീസ്, പൊതുജനാരോഗ്യ അവബോധം, ലോജിസ്റ്റിക്‌സ് എന്നിവയെല്ലാം സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടും. സാധുവായ ഖത്തര്‍ ഐഡിയുള്ള ഖത്തറിലെ താമസക്കാരനായിരിക്കണം സന്നദ്ധപ്രവര്‍ത്തകന്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജോലികള്‍ തുടങ്ങുന്നതിനു മുന്ു് രണ്ടു മണിക്കൂര്‍ പ്രത്യേക ആരംഭ സെഷനിലും രണ്ടുമണിക്കൂര്‍ നിര്‍ദ്ദിഷ്ട ജോലി സംബന്ധിച്ച പരിശീലന സെഷനിലും പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പന്ത്രണ്ട് ആഴ്ച കാലയളവില്‍ കുറഞ്ഞത് പതിനാല് ദിവസം എട്ടുമണിക്കൂര്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കണം. താല്‍പര്യമുള്ളവര്‍ക്ക് https://www.covid19vol.qa എന്ന ലിങ്കില്‍ കയറി അടിസ്ഥാനവിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് പ്രതിരോധം: പ്രായമേറിയവര്‍ക്ക് പിന്തുണ ആവശ്യമെന്ന് വിദഗ്ദ്ധര്‍

നഷ്ടപ്പെട്ടവയെകുറിച്ച് പരാതി നല്‍കാന്‍ മെട്രാഷ്-2ല്‍ സൗകര്യം