in

മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: പ്രിസ്‌ക്രിപ്ഷന്‍(കുറിപ്പടി) മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘മെഡിക്കല്‍ മരുന്നുകളും അവയുടെ ദുരുപയോഗവും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. മരുന്നുകളുടെയും മെഡിക്കല്‍ മരുന്നുകളുടെയും വിതരണം, അവയുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ച ചെയ്തു.

ആസക്തിയുടെ(അഡിക്ഷന്‍) പ്രതികൂല ഫലങ്ങളെക്കുറിച്ചും ചികിത്സ, പുനരധിവാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ലഭ്യമായ പരിഹാരമാര്‍ഗങ്ങളും ചര്‍ച്ചയായി. മയക്കുമരുന്ന് ദുരുപയോഗം, നിയമവിരുദ്ധ കടത്ത് എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, മയക്കുമരുന്ന് പ്രതിരോധ ഉപസമിതി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഐഎഫ്‌ഐ) എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാര്‍ നടന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മാനസികാരോഗ്യ വകുപ്പില്‍ നിന്നുള്ള ഡോ. മുഹമ്മദ് അബ്ദുല്‍ അലിം ഇബ്രാഹിം, ഡിഐഎഫ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷെരീഫ അല്‍ഇമാദി, പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിലെ പരിശോധന,നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ നിന്നുള്ള ഡോ.ഉമര്‍ യാസര്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

ശരിയായ സമയത്ത് ശരിയായ രീതിയിലാണ് മരുന്നുകള്‍ നല്‍കേണ്ടതെന്നും എല്ലാവരും മെഡിക്കല്‍ സവിശേഷതകള്‍ മാനിക്കണമെന്നും ഡോ.അബ്ദുല്‍ ആലിം പറഞ്ഞു. മരുന്നുകള്‍ നല്‍കുന്നത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ മാത്രമായിരക്കണം. ഇക്കാര്യത്തില്‍ ഡോക്ടര്‍ക്കാണ് ഉത്തരവാദിത്വം. ഡോക്ടറാണ് ആവശ്യമായ ചികിത്സയും മരുന്നിന്റെ മതിയായ അളവും നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കേസുകളിലും മരുന്നുകള്‍ ഉപയോഗിക്കരുത്.

അവ ദുരുപയോഗം ചെയ്യുന്നത് വ്യക്തികള്‍ക്ക് ദോഷകരമാകുമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ നിരീക്ഷണത്തിലാണ് ഉപയോഗിക്കേണ്ടതെന്നും ഡോ. അബ്ദുല്‍ ആലിം പറഞ്ഞു. മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും അടങ്ങിയ മരുന്നുകള്‍ പരിശോധിക്കുന്നതിനുള്ള അംഗീകൃത നടപടിക്രമങ്ങളും നിയന്ത്രണങ്ങളും വെബിനാറില്‍ ചര്‍ച്ച ചെയ്തു ഖത്തറിലേക്ക് വരുന്നവര്‍ കൈവശം വെക്കുന്നതിന് നിരോധനമുള്ള മരുന്നുകളെ സംബന്ധിച്ച വിവരങ്ങളും ചര്‍ച്ച ചെയ്തു. ആസക്തിയെ നേരിടുന്നതില്‍ കുടുംബത്തിന്റെ പങ്ക്, മരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച് കമ്മ്യൂണിറ്റി അവബോധം വളര്‍ത്തുന്നതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളും വെബിനാറില്‍ ഉയര്‍ന്നുവന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുരക്ഷിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയാര്‍: ഹസന്‍ അല്‍തവാദി

ഖത്തര്‍ സ്പ്രിന്റര്‍ അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ വാഹനാപകടത്തില്‍ മരിച്ചു