in ,

ഇഹ്തിറാസ് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രം നിര്‍ബന്ധമെന്ന് മന്ത്രാലയം; ഖത്തറിലേക്ക് പുതിയ വിസയിലെത്തുന്നവര്‍ക്കും വേണം

ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് മാത്രമേ ഇഹ്തിറാസ് വെബ്‌സൈറ്റോ ആപ്പോ വഴിയുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമുള്ളൂവെന്ന് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം. മന്ത്രാലയം ട്വിറ്റര്‍ വഴിയാണ് ഇക്കാര്യമറിയിച്ചത്. പുതിയ യാത്രാ നയം പുറത്തുവിട്ട ശേഷം ഖത്തറില്‍ വിമാനം മാര്‍ഗ്ഗമോ കര മാര്‍ഗ്ഗമോ എത്തുന്ന എല്ലാവരും ഇഹ്തിറാസില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
അതേസമയം താമസാനുമതി (റസിഡന്റ് പെര്‍മിറ്റ്) ഇല്ലാത്ത പുതിയ വിസയിലെത്തുന്ന എല്ലാ വിഭാഗം ആളുകളും ഈ രജിസ്‌ട്രേഷന്‍ മുന്‍കൂറായി ചെയ്യേണ്ടി വരും. ഫാമിലി വിസ, സ്ഥിരം വിസ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരും ആദ്യമായി ഖത്തറിലെത്തുമ്പോള്‍ സന്ദര്‍ശകരായാണ് പരിഗണിക്കപ്പെടുക. റസിഡന്റ് പെര്‍മിറ്റുള്ളവര്‍ അവരുടെ ഫോണുകളില്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.
ഇഹ്തിറാസ് രജിസ്‌ട്രേഷന്‍: https://ehteraz.gov.qa/PER/loginPage?language=en

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ലോകകപ്പ് എന്നും ഓര്‍മ്മയില്‍; സ്റ്റേഡിയങ്ങളുടെ സചിത്ര സ്റ്റാമ്പുമായി ക്യു പോസ്റ്റ്

ഖത്തറില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവ ദിക്കണമെന്ന് ഇന്ത്യാ ഗവൺമെൻ്റിനോട് ഖത്തർ
കെ.എം.സി.സി