in

വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കാമ്പയിനുമായി മന്ത്രാലയം

ദോഹ: വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കുട്ടികള്‍ക്കായി ദി ലിറ്റില്‍ ഇന്‍സ്‌പെക്ടര്‍ എന്ന പേരിലാണ് കാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ എന്ന മുദ്രാവാക്യത്തിന്‍ കീഴില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു കാമ്പയിന്‍ നടപ്പാക്കുന്നത്. വീടുകളില്‍ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക, ഭക്ഷ്യ വിതരണ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുക, വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനാണെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടിക്രമങ്ങളെക്കുറിച്ച് കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയും നടത്തി. ഒരു കൂട്ടം കുട്ടികള്‍ക്ക് നിരവധി ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ ഇന്‍സ്‌പെക്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യമൊരുക്കി. റസ്റ്റോറന്റുകളില്‍ നിന്നും മറ്റ് ഭക്ഷ്യ സൗകര്യങ്ങളില്‍ നിന്നുമുള്ള ഡെലിവറി സേവനങ്ങളിലൂടെ വീടുകളില്‍ എത്തുന്ന ഭക്ഷ്യവസ്തുക്കളുമായി ഇടപഴകുന്ന രീതി, ആവശ്യമായ ആരോഗ്യ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം എന്നതിനെക്കുറിച്ച് കുട്ടികളോടു വിശദീകരിച്ചു. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി മജിദ് ബുര്‍ഹാന്‍ അല്‍ സൈദാന്‍ ഒരു കൂട്ടം പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. മാസ്‌കുകളും കയ്യുറകളും ധരിക്കേണ്ടതിന്റെ ആവശ്യകത, അതിനുള്ള ശരിയായ മാര്‍ഗം, ഭക്ഷണം കൈമാറുമ്പോള്‍ ഡെലിവറി ബോയ് അവ ധരിക്കുന്നുവെന്ന് ഉറപ്പാക്കല്‍, അവരുമായി സുരക്ഷിതമായ അകലം പാലിക്കല്‍, മറ്റ് പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. കുട്ടികളെ ലിറ്റില്‍ ഇന്‍സ്‌പെക്ടര്‍മാരായി വിഭാവനം ചെയ്തുകൊണ്ടാണ് കാമ്പയിന്‍. വീടുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ‘ലിറ്റില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്’ പ്രധാന പങ്കുണ്ട്, അവബോധവും ആരോഗ്യകരമായ സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാമ്പയിന്‍ തുടരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്ത് ആംബുലന്‍സ് സര്‍വീസ്

11 കമ്പനികള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി