
ദോഹ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യത്തോടെയും ശാരീരികമായും തുടരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യകരമായിരിക്കണമെങ്കില്‍ ശരിയായ പോഷകാഹാരവും ജലാംശവും അനിവാര്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വിട്ടുമാറാത്ത ആരോഗ്യസ്ഥിതിയുള്ളവര്‍ വളരെ ശ്രദ്ധിക്കണമെന്ന് കമ്യൂണിറ്റി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റ്ഡോ.ഖുലൂദ് അല്‍മുതാവ പറഞ്ഞു. ഒരാളെയും ഒഴിവാക്കാതെ എല്ലാവരിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതാണ് കോവിഡ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തുലിതമായ ജീവിതശൈലി നിലനിര്‍ത്തുകയെന്നത് സുപ്രധാനമാണ്. എല്ലാവരും ആരോഗ്യകരമായ ജീവിതശൈലി പ്രയോഗവല്‍ക്കരിക്കണം. പ്രമേഹവും മറ്റു വിട്ടുമാറാത്ത അസുഖങ്ങളുമുള്ളവര്‍ ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും ഭക്ഷണരീതികളെക്കുറിച്ചും കൂടുതല്‍ ശ്രദ്ധ നല്‍കണം. ജനങ്ങള്‍ ആരോഗ്യകരമായി തുടരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും, പ്രത്യേകിച്ച് പ്രമേഹ രോഗികള്‍് അവരുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണം ചെയ്യും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാനും ഭാരം നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറക്കാനും സഹായിക്കും. വീടുകളിലായിരിക്കുമ്പോള്‍ വെറുതെ ഇരുന്ന് സമയം കളയരുത്. നിഷ്ക്രിയമായിരിക്കുന്നതിനു പകരം സജീവമാകണം. പടികള്‍ കയറുക, ഗാര്‍ഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, കുട്ടികളുമായി കളിക്കുക എന്നിങ്ങനെയുള്ള പ്രവര്ത്തനങ്ങളിലേര്പ്പെടുന്നതിലൂടെ സജീവമാകാന്‍ കഴിയും- ഡോ.അല്‍മുതാവ പറഞ്ഞു. പ്രമേഹവും ആരോഗ്യകരമായ ജീവിതശൈലിയും എന്ന വിഷയത്തില്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണെന്നും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് വൈറസില്‍ നിന്ന് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ എടുത്തുപറഞ്ഞു.
ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും ആരോഗ്യമുള്ളവരേക്കാള്‍ പ്രതിരോധശേഷി കുറവാണ്. രക്തത്തിലെ പഞ്ചസാര കൂടുതലായിരിക്കുമ്പോള്‍, അണുബാധയെ ചെറുക്കുന്ന കോശങ്ങള്‍ അണുബാധ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നില്ല, അണുബാധ വേഗത്തില്‍ വളരാന്‍ അനുവദിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 16099 എന്ന ഡയബറ്റ്സ് ഹോട്ട്ലൈനില്‍ ബന്ധപ്പെടണം.