
ദോഹ: ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ പര്‍ച്ചെയ്സ് സുഗമമാക്കുന്നതിന് പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. ലോക്ക് ഡൗണ്‍ സമയത്തു ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇ കോമേഴ്സ് വെബ്സൈറ്റായ www.grandypermarkets.com വഴിയും വാട്സാപ്പ് നമ്പര്‍ ആയ 55518277 വഴിയും അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറി നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.ഗ്രാന്‍ഡ് ഹൈപ്പറില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവെറിയും ഓര്‍ഡര്‍ ആന്‍ഡ് പിക്ക് സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അങ്ങിനെയും പര്‍ച്ചേസിന് അവസരം ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഹൈപ്പര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലെസ്റ്റോറിലും, ആപ്പിള്‍ പ്ലെസ്റ്റോറിലും ലഭ്യമാണ്.ഓര്‍ഡറുകള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം അവര്‍ക്കു ഡെലിവറി വേണ്ട സമയത്തു തന്നെ എത്തിച്ചു നല്കാന് പ്രത്യേക ശ്രദ്ധ നല്കാറുണ്ടെന്നു റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.