ദോഹ: ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലെ മീഡിയ വിംങ് ബലിപെരുന്നാൾ ദിനത്തിൽ ‘പെരുന്നാൾ കാഴ്ച’ എന്ന പേരിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
QKMCC KOZHIKODE എന്ന ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പേജിൽ ജൂൺ 28ന് ഖത്തർ സമയം രാവിലെ 6 മണി മുതൽ ജൂൺ 29 ഖത്തർ സമയം രാത്രി 9 മണി വരെയാണ് മത്സരം. ഖത്തർ ഐ.ഡിയുള്ള ആർക്കും ലോകത്ത് എവിടെ നിന്നും പെരുന്നാളിൻ്റെ ഇമ്പമേറിയ ചിത്രം മൊബൈലിൽ പകർത്തി കെ.എം.സി. സിയുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത ശേഷം മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റിനടിയിൽ ഫോട്ടോകമൻ്റായി രേഖപ്പെടുത്തി പങ്കാളിയാവാം.
ഗോൾഡ് കോയിൻ അടക്കമുള്ള ആകർഷക സമ്മാനങ്ങൾ വിജയികൾക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: Qkmcckozhikode പേസ്ബുക്ക് പേജ് സന്ദർശിക്കുക.