in ,

ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; നിബന്ധനകള്‍ ബാധകം

ദോഹ: കോവിഡ് 19 വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച ഖത്തറിലെ മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. വാണിജ്യ ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. കോവിഡുമായി ബന്ധപ്പെട്ട നിയമാവലികള്‍ പൂര്‍ണ്ണമായും പാലിച്ചുമാത്രമേ പ്രവര്‍ത്തികാവൂ എന്ന നിബന്ധനയുണ്ട്.

നിബന്ധനകള്‍ ലംഘിച്ചാല്‍ നടപടി

പരമാവധി എട്ടു മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. പണമയക്കാനെത്തുന്നവരും സ്ഥാപനത്തിലുള്ളവരും കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം നിര്‍ബന്ധം. നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരു സമയം അകത്തേക്ക് കടത്തിവിടാവൂ. സ്ഥാപനങ്ങള്‍ക്ക് പരിസരത്തോ അകത്തോ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ജീവനക്കാര്‍ക്ക് ജോലി സമയം പരമാവധി 6 മണിക്കൂര്‍ ആയിരിക്കും. 2 മണിക്കൂര്‍ കൂടി അധിക വേതനം നല്‍കി ജീവനക്കാരെ പ്രയോജനപ്പെടുത്താം. ഏതായാലും 8 മണിക്കൂറിലധികമാവാന്‍ പാടില്ല. ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാവുമെന്നും വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികളുടെ മടക്കം; മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ കമ്മിറ്റി

പ്രവാസികള്‍ നാട്ടില്‍ പോവുന്നത് ഇവാക്വേഷനോ, തിരിച്ചുപോക്കോ?