in

മെട്രാഷ്-2വില്‍ കൂടുതല്‍ പ്രവാസി സേവനങ്ങള്‍

ദോഹ: പ്രവാസികാര്യ വകുപ്പിന്റെ മിക്ക സേവനങ്ങളും ഇപ്പോള്‍ മെട്രാഷ്-2 മൊബൈല്‍ ആപ്ലിക്കേഷനിലോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ലഭ്യമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും സുഗമമായി ലഭിക്കും.
സേവന കേന്ദ്രങ്ങളില്‍ പോകാതെ തന്നെ പ്രവാസികാര്യ വകുപ്പിന്റെ പല സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ വെളിച്ചത്തില്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍. റസിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍, റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കല്‍, എന്‍ട്രി പെര്‍മിറ്റ്(വിസ) വിപുലീകരണം, റിക്രൂട്ട്‌മെന്റ് അംഗീകാരങ്ങള്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ മാറ്റല്‍, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഐഡി കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മാറ്റിസ്ഥാപിക്കല്‍ എന്നിവയുള്‍പ്പടെയുള്ള സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന നല്‍കും. ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി മന്ത്രാലയം മെട്രാഷ്-2 മുഖേന സേവനം തുടങ്ങിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആറു തരം കാട്ടു സസ്യങ്ങള്‍ വിജയകരമായി നട്ടുവളര്‍ത്തി

അഞ്ചു കിലോമീറ്റര്‍ വിര്‍ച്വല്‍ മാരത്തണില്‍ ശൈഖ് ജുആന്‍ പങ്കെടുത്തു