in

കോവിഡ് പ്രതിരോധം: എന്‍സിസിസിആറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ദോഹ: അര്‍ബുദ പരിചരണത്തിനും ഗവേഷണത്തിനുമായുള്ള ദേശീയ കേന്ദ്രത്തില്‍(എന്‍സിസിസിആര്‍) കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. എന്‍സിസിആറിന്റെ അടിയന്തിര പരിചരണ യൂണിറ്റില്‍ വാക്ക്-ഇന്‍ രോഗികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതുപ്രകാരം ക്യാന്‍സറുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റെന്തെങ്കിലും സാഹചര്യങ്ങളിലുള്ള വാക്ക്-ഇന്‍ രോഗികളെ സ്വീകരിക്കില്ല.
ക്യാന്‍ന്‍സര്‍ ഇതര അടിയന്തിര സാഹചര്യങ്ങളുള്ള കാന്‍സര്‍ രോഗികള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി)അടിയന്തിര പരിചരണ ക്ലിനിക്കോ എച്ച്എംസിയുടെ അടിയന്തിര വകുപ്പുകളിലൊന്നോ സന്ദര്‍ശിക്കണം. എന്‍സിസിആറിന്റെ അടിയന്തിര പരിചരണ യൂണിറ്റിലെ രോഗികള്‍ക്ക് അണുബാധയുടെ സാധ്യത കുറക്കുന്നതിനായിക്കൂടിയാണ് ഈ ക്രമീകരണം. അടിയന്തിര ആവശ്യങ്ങളുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് അവരുടെ പരിചരണത്തെയും ചികിത്സയെയുംകുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യാനും മരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദിഷ്ട ഓങ്കോളജി, ഹെമറ്റോളജി കെയര്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കാനും എച്ച്എംസിയുടെ അടിയന്തിര കണ്‍സള്‍ട്ടേഷന്‍ സേവനമായ 16000ലേക്ക് വിളിക്കാം.
നേരത്തെ എന്‍സിസിസിആറിന്റെ ഔട്ട്‌പേഷ്യന്‍ വകുപ്പിന്റെ സേവനങ്ങള്‍ ആംബുലേറ്ററി കെയര്‍ സെന്ററിലേക്ക്(എസിസി) മാറ്റിസ്ഥാപിച്ചിരുന്നു. ഇരു സ്ഥാപനങ്ങളും ഹമദ് മെഡിക്കല്‍ സിറ്റിയിലാണുള്ളത്. എന്‍സിസിസിആര്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ രോഗികള്‍ക്ക് ലഭിച്ചുവന്നിരുന്ന അതേപരിചരണമായിരിക്കും എസിസിയില്‍ ലഭ്യമാക്കുക. എന്‍സിസിസിആറിലെ അതേ നഴ്‌സിങ്, മെഡിക്കല്‍ ടീമായിരിക്കും എസിസിയിലും രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുക. എസിസിയില്‍ എത്തിയാല്‍ പ്രീ-അഡ്മിഷന്‍ ക്ലിനിക്ക് ഏരിയയിലേക്കാണ് ആദ്യം പോകേണ്ടത്. സമീപകാലയളവില്‍ എച്ച്എംസിയുടെ ആസ്പത്രികളിലും മറ്റു സൗകര്യങ്ങളിലും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിരവധി മാറ്റങ്ങളും പുനക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. രോഗികളുടെയും സന്ദര്‍ശകരുടെയും വിശാലമായ പൊതുജനങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഹാര്‍ട്ട് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പൊതു കേസുകള്‍ അനുവദിക്കില്ല. അടിയന്തര കേസുകള്‍ക്ക് മാത്രമായിരിക്കും പരിചരണം ലഭ്യമാക്കുക. വാക്ക്ഇന്‍ രോഗികളെ സ്വീകരിക്കില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി അദീബ് അഹമ്മദ്

കോവിഡ് സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്ത് ആംബുലന്‍സ് സര്‍വീസ്