in ,

പൊരിവെയിലിൽ വിമാനത്തിനകത്ത് എ.സി പോലുമില്ലാതെ നരകിച്ചത് കൈക്കുഞ്ഞുങ്ങളുൾപ്പെടെ 150 ലധികം പേർ, 24 മണിക്കൂർ വൈകിയും പറക്കാനാവാതെ കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്​സ്പ്രസ്​

ദോഹ: ടേക്ക് ഓഫിനായി നീങ്ങി അല്പം കഴിഞ്ഞപ്പോൾ നിലച്ചുപോയ വിമാനം പൊരിവെയിലിൽ കിടന്നത് 2 മണിക്കൂർ. വിമാനത്തിനകത്ത് എ.സി പോലുമില്ലാതെ നരകിച്ചതാകട്ടെ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുൾപ്പെടെ 150 ലധികം യാത്രക്കാർ. ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസിന്റെ ഐ.എക്സ്. 374 വിമാനമാണ് പറക്കാൻ ആകാതെ അനിശ്​ചിതമായി വൈകുന്നത്. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ ആശങ്കയിലാണെന്ന് യാത്രക്കാർ പറഞ്ഞു. ​

ഞയാഴ്​ച ഉച്ചക്ക്​ 12.25 ഓടെ ടേക്ക്​ ഓഫിനായി നീങ്ങിയ ശേഷമായിരുന്നു വിമാനം അടിയന്തിരമായി നിർത്തിയത്. സാ​ങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു പരിശോധന നടത്തി. പരിഹാരം സാധ്യമായില്ല. ​നട്ടുച്ചസമയത്ത് യാത്രക്കാർ രണ്ടു മണിക്കൂറോളം നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായി. അതും എ സി പോലും ഇല്ലാതെ. കാത്തിരുന്നിട്ടും പുറപ്പെടാൻ കഴിയില്ലെന്ന്​ ഉറപ്പായതോടെ യാത്രക്കാരെ മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കി. വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ഇന്നലെ വൈകുന്നേരത്തോടെ പുറപ്പെടുമെന്ന്​ വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്നാണ് രാത്രി ഒമ്പതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക്​ മാറ്റിയത്. ചിലർ താമസ സ്ഥലങ്ങളിലേക്കും മടങ്ങി. ഇപ്പോഴും യാത്രക്കാർക്ക് എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് കൃത്യമായ വിവരം വിമാനക്കമ്പനി കൈമാറിയിട്ടില്ലെന്ന്‌ യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, വൈകിയ വിമാനം ഇന്ന് വൈകുന്നേരം പുറപ്പെടുമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഖത്തർ ഓഫീസ് അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ ദോഹയില്‍ പ്രകാശനം ചെയ്തു

കളി കാര്യമായെടുക്കാം, ലോക വമ്പന്മാർ അണിനിരക്കുന്ന ഖത്തർ കളിപ്പാട്ട മേള നാളെ മുതൽ