in

ഖത്തര്‍ ചാരിറ്റി പദ്ധതികളുടെ പ്രയോജനം ലഭിച്ചത് 8.44ലക്ഷത്തിലധികം പേര്‍ക്ക്‌

ദോഹ: ഖത്തര്‍ ചാരിറ്റി കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം ലഭിച്ചത് 8.44ലക്ഷത്തിലധികം പേര്‍ക്ക്.
സാമൂഹ്യക്ഷേമം, പദ്ധതികള്‍, സഹായം എന്നിവയിലായി 130 മില്യണിലധികം റിയാലാണ് ചെലവഴിച്ചത്. 8,44,344 പേരാണ് ഗുണഭോക്താക്കള്‍. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും കടക്കെണിയിലായവരെയും തൊഴിലാളികളെയും പിന്തുണക്കുകയായിരുന്നു ലക്ഷ്യം. രോഗികള്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, പ്രത്യേക ആവശ്യമുള്ളവര്‍, പ്രായമേറിയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഖത്തര്‍ ചാരിറ്റിയുടെ പദ്ധതികളുടെ സഹായം ലഭിച്ചു. ഇവക്കായി മാത്രം 84 മില്യണിലധികം റിയാലാണ് ചെലവഴിച്ചത്. കഴിഞ്ഞവര്‍ഷം ചെയ്ത സഹായത്തിലൂടെ ഖത്തറിലെ കടക്കെണിയിലായ 110 പേരുടെ കടങ്ങള്‍ തിരിച്ചടക്കുന്നതിന് സഹായകമായി. ഇതിനായി മാത്രം 60.5 മില്യണ്‍ റിയാലാണ് സംഭാവന നല്‍കിയത്. ഖത്തറിലെ ജീവകാരുണ്യപ്രവര്‍ത്തകര്‍, ദാതാക്കള്‍ എന്നിവരെല്ലാം സംഭാവനയായി നല്‍കിയ തുകയും സഹായങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷവും ഖത്തര്‍ ചാരിറ്റിയുടെ സഹായപദ്ധതികള്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം 503 മെഡിക്കല്‍ കേസുകളില്‍ മെഡിക്കല്‍ പരിശോധനകളും ചികിത്സയും നടത്തി. ഖത്തര്‍ ചാരിറ്റിയുടെ പ്രോഗ്രാമുകള്‍, പ്രവര്‍ത്തനങ്ങള്‍, സഹായം എന്നിവയുടെ പ്രയോജനം 19,611ലധികം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. കഴിഞ്ഞവര്‍ഷം 5000 കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കി. പരിമിതമായ വരുമാനമുള്ള 307 കുടുംബങ്ങള്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രതിമാസ സാമ്പത്തികസഹായമായി 10.7 മില്യണിലധികം ഖത്തര്‍ റിയാല്‍ നല്‍കി. മറ്റു കുടുംബങ്ങള്‍ക്ക് അവര്‍ കടന്നുപോയ അസാധരണമായ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒറ്റത്തവണ സഹായവും ലഭ്യമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജോര്‍ദാനില്‍ നിന്നും 436 ഖത്തരി പൗരന്‍മാരെ തിരികെയെത്തിച്ചു

ഡ്രെയിനേജുകളുടെ ദുര്‍ഗന്ധ പരിഹാര പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി