
ദോഹ: തൊഴിലിടങ്ങളില്‍ നിയമം ലംഘിച്ച ് കരാര്‍ കമ്പനിക്കെതിരെ നടപടിയെടുത്തു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നടപടി. ബസില്‍ കയറ്റുന്ന തൊഴിലാളികളുടെ എണ്ണം പകുതിയായി കുറക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ലംഘിച്ച് കൂടുതല്‍ പേരെ കയറ്റിയ അല്‍വഅബ് ഏരിയയിലെ ഖത്തര്‍ ഡെക്കറേഷനു പിന്നിലായി സ്ഥിതിചെയ്യുന്ന കരാര്‍ കമ്പനിക്കെതിരെയാണ് നടപടിയെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു. കരാര്‍ കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാവും. മന്ത്രാലയം പുറപ്പെടുവിച്ച നയങ്ങളും നിയമങ്ങളും കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജോലിസ്ഥലങ്ങളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും വിപുലമായ പരിശോധനകളാണ് നടത്തിവരുന്നത്. ജോലി സ്ഥലങ്ങളില്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ കമ്പനികള്‍ ഈ നയങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതു ലംഘിച്ചതിനാണ് ഒരു കമ്പനിക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പനി മാനേജര്‍ക്കും സൈറ്റിന്റെ ചുമതലയുള്ള എന്‍ജിനിയര്‍ക്കുമെതിരെ ആവശ്യമായ നടപടികളുണ്ടാവും.