in

ഫേസ്ബുക്കില്‍ ഏറ്റവും ജനപ്രീതിയുള്ള എയര്‍ലൈന്‍ ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഫേസ്ബുക്കില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള എയര്‍ലൈന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫേസ്ബുക്ക് പേജിന് രണ്ടു കോടിയിലധികം പിന്തുണയാണ് ഇതുവരെ ലഭിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആഗോളതലത്തിലെ ഏക എയര്‍ലൈന്‍ എന്ന വിശേഷണവും ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചു. കോവിഡ് മഹാമാരിഘട്ടത്തില്‍ മാത്രം എയര്‍ലൈനിന്റെ ഫേസ്ബുക്ക് പേജിന് 40ലക്ഷം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ലിങ്കഡ്ഇന്‍ ഉള്‍പ്പടെ എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കുമായി 2.60കോടിയിലധികം പേരുടെ പിന്തുണയുണ്ട്. 2012ലാണ് ഖത്തര്‍ എയര്‍വേയ്‌സ് സാമൂഹ്യമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുന്നത്. 2014 ഡിസംബറില്‍ ഫേസ്ബുക്കില്‍ എണ്‍പത് ലക്ഷം പിന്തുണ നേടിയപ്പോള്‍ എക്കാലത്തെയും ജനപ്രിയ എയര്‍ലൈനെന്ന വിശേഷണം ഖത്തര്‍ എയര്‍വേയ്‌സ് നേടിയിരുന്നു.
പ്രചോദനാത്മകവും വിവരദായകവുമായ ഉള്ളടക്കം കൈമാറിക്കൊണ്ട് യാത്രക്കാരുമായും ഫോളോവേഴ്‌സുമായും ഇടപഴകുന്നത് തുടരുന്നതിനാല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ എയര്‍ലൈനിനാകുന്നു. 2017ല്‍ ഖത്തറിനെതിരെ അനധികൃതമായി ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള പ്രധാന വേദിയായി ഫേസ്ബുക്കിനെ മാറ്റി. ഉപഭോക്താക്കളുമായുള്ള നേരിട്ടുള്ള ബന്ധമാണ് ഈ നേട്ടത്തിനു കാരണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും പുതിയ വിവരങ്ങള്‍ അറിയിക്കുന്നതിനും സോഷ്യല്‍മീഡിയ ഔട്ട്‌ലെറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
ഫേസ്ബുക്കില്‍ രണ്ടുകോടിയിലധികം ഫോളോവേഴ്‌സിനെ മറികടക്കുന്ന ലോകത്തിലെ ആദ്യ എയര്‍ലൈനെന്ന നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് മാര്‍ക്കറ്റിങ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍വൈസ് പ്രസിഡന്റ് സലാം അല്‍ ഷാവ പറഞ്ഞു. ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിലെ ഏറ്റവും ജനപ്രിയ എയര്‍ലൈന്‍ എന്ന സ്ഥാനം ഖത്തര്‍ എയര്‍വേയ്‌സ് ഇതിലൂടെ ഉറപ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരി സമയത്ത് പിന്തുണ വര്‍ധിച്ചത് എയര്‍ലൈനിന്റെ വിശ്വാസ്യത വ്യക്തമാക്കുന്നു. 2022നകം എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി മൂന്നു കോടിപേരുടെ പിന്തുണയിലേക്കെത്താനാകുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വൊഡാഫോണ്‍ ആപ്പിള്‍ വാച്ച് സീരിസ് 6, എസ്ഇ എന്നിവ അവതരിപ്പിച്ചു

കത്താറയില്‍ രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് തുടക്കമായി