ദോഹ: ഇന്ത്യൻ മീഡിയാ ഫോറം ഖത്തർ മുൻ ജനറൽ സെക്രട്ടറി യും വർത്തമാനം പത്രത്തിന്റെ ഖത്തർ ബ്യൂറോ ചീഫ് മായിരുന്ന മുജീബ് റഹ്മാൻ കരിയാടന്റെ മാതാവ്തലശ്ശേരി നാരങ്ങാപ്പുറം മൈഹട്ടില് റംലത്ത് മുസ്തഫ (68) നിര്യാതയായി.
പരേതരായ തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തുവിന്റേയും കരിയാടന്‍ ഫാത്തിമത്ത് സുഹറയുടേയും മകളാണ്. ഭര്‍ത്താവ്: ഇടവന്‍ പറമ്പത്ത് മുസ്തഫ. മക്കള്‍: കെ മുജീബുര്‍റഹ്മാന്‍ (ജേര്‍ണലിസ്റ്റ് വര്‍ത്തമാനം ഖത്തര്‍ ,തത്സമയം-കൊച്ചി), മുഷ്താഖ് റഹ്മാന് (സിനിമാ സംവിധായകൻ,ദുബൈ), ദുല്‍കിഫില്‍ മുസ്തഫ (ബിസിനസ്, തലശ്ശേരി), അല്യസ് മുസ്തഫ (വിഷ്വല്‍ എഡിറ്റര്‍, തലശ്ശേരി), അഡ്വ. ഫാത്തിമ നൂരി മുസ്തഫ (തലശ്ശേരി). മരുമക്കള്‍: സി.സമീര്‍ (ദുബൈ), ഷഹര്ബാന് (കൊച്ചി), ഹുദ അബ്ദുല്‍ ഗനി (അധ്യാപിക, ദുബൈ), പി ഫജ്ന (എടക്കാട്), പി വി നജിയ വര്ദത്ത് (തലശ്ശേരി). സഹോദരങ്ങള്‍: കെ അബ്ദുല്‍ ജലീല്‍ (ദുബൈ),താഹിറ (പാറാല്‍), സറീന, റുഖിയ, പരേതനായ മുഹമ്മദ് നിസാര്‍. ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം അനുശോചനം രേഖപ്പെടുത്തി.