
ദോഹ: വെളിയങ്കോട്ടെ പ്രമുഖ മുസ്ലിം ലീഗ് നേതാവും ഖത്തര്‍ കെ എം സി സി വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സാലിയുടെ പിതാവുമായ വെളിയങ്കോട് താവളക്കുളം കിഴക്കു വശം താമസിക്കുന്ന വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവി(74)യുടെ വിയോഗത്തില്‍ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. വെളിയങ്കോട് പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ അധ്യക്ഷനും വെളിയങ്കോട് വെസ്റ്റ് മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറിയും മതസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന മൗലവിയുടെ മരണത്തില്‍ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി കെ എം സി സി അറിയിച്ചു.
ഭാര്യ: സഫിയ. മുഹമ്മദ് സാലിക്കു പുറമെ നുഅമാന്‍, അബ്ദുള്‍ ഖയ്യൂം, സുഹൈല്‍ (എല്ലാവരും ഖത്തര്‍), ഷാക്കിറ, സാലിഹ എന്നിവരാണ് മക്കള്‍. മരുമക്കള്‍: അസ്കര്‍(അഞ്ചങ്ങാടി), ഷബീര്‍ (പാലുവായ്), അഷ്കിന,സമീറ, അസ്ല. വെളിയങ്കോട് വെസ്റ്റ് മഹല്ല് ജുമാ മസ്ജിദില്‍ ഖബറടക്കും.