in

മുഖൈനിസ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 1136 കമ്പ്യൂട്ടറുകള്‍ സജ്ജമാക്കി

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ് 19) ബാധിതര്‍ക്ക് ആരോഗ്യ പരിചരണത്തിനും സംശയാസ്പദമായ കേസുകള്‍ നിരീക്ഷിക്കുന്നതിനുമായി മുഖൈനിസില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 1136 കമ്പ്യൂട്ടറുകള്‍ സജ്ജമാക്കി.
കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി സുഗമമായ ആശയവിനിമയത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ബെറ്റര്‍ കമ്യൂണിക്കേഷന്‍ സംരംഭത്തിന്റെ ഭാഗമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയവുമാണ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കിയത്. തൊഴിലാളികളില്‍ കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പുവരുത്തുന്നതിന് വൊഡാഫോണ്‍, മൈക്രോസോഫ്റ്റ്, റീച്ച് ഔട്ട് ടു ഏഷ്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഇക്കണോമിക് ആന്റ് സര്‍വേ റിസര്‍ച്ച് എന്നിവയുടെ പിന്തുണയോടെ നടപ്പാക്കിവരുന്ന പദ്ധതിയാണ് ബെറ്റര്‍ കമ്യൂണിക്കേഷന്‍സ്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ പ്രാപ്തരാക്കുന്നതിനൊപ്പം, കോവിഡില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മനസിലാക്കാനും ബോധവത്കരണ സാമഗ്രികളിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനും സാധിക്കും.
രാജ്യത്തെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ കഴിയുന്നവര്‍ക്ക് വൈഫൈ ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിനല്‍കിയിട്ടുണ്ട്. സ്വകാര്യ റൂമുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. രോഗം പടരാതിരിക്കുന്നതിനും കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സൗകര്യങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത്. രോഗം വ്യാപിപ്പിക്കാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംശയിക്കപ്പെടുന്ന എല്ലാ കേസുകളെയും ക്വാറന്റൈനിലേക്ക് മാറ്റുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരും സംശയിക്കപ്പെടുന്നവരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അവര്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ലഭ്യമാക്കിനല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഹോട്ടലുകളും നിരവധി കെട്ടിടങ്ങളും ക്വാറന്റൈന്‍ സൗകര്യത്തിനായി ഉപയോഗിക്കുന്നുണ്ട്. വലുതും ചെറുതുമായ നിരവധി സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉംഅല്‍ജുവാഷിന്‍ പെട്രോള്‍ സ്‌റ്റേഷന്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി

ഷഹാനിയയില്‍ കോവിഡ് ഫീല്‍ഡ് ആസ്പത്രി തുറന്നു