in

പൊതുഇടങ്ങളിലെ ശുചിത്വം: സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെ മുന്‍സിപ്പല്‍ മന്ത്രാലയം കര്‍മ്മ പദ്ധതി

ദോഹ മുന്‍സിപ്പല്‍ മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേനത്തില്‍

ദോഹ: പൊതുഇടങ്ങളിലെ ശുചിത്വം കര്‍ശനമായി പാലിക്കാനും നിയമവിരുദ്ധ ഇടപാടുകള്‍ നിയന്ത്രിക്കാനും സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെ കര്‍മ്മപദ്ധതിയുമായി ഖത്തര്‍ മുന്‍സിപ്പല്‍മന്ത്രായം.

റോഡുകള്‍, നടപ്പാതകള്‍, പൊതു ഇടങ്ങള്‍ എന്നിവ ഉപയോഗശൂന്യമായതോ പൊടിപിടിച്ചതുമായ വാഹനങ്ങളാല്‍ മലീമസമാക്കുക, ലൈസന്‍സില്ലാതെ താല്‍ക്കാലിക കെട്ടിടങ്ങള്‍ കൈവശം വെക്കുക, വിവേചനമില്ലാതെ മാലിന്യം വലിച്ചെറിയുക, കെട്ടിടങ്ങള്‍ വൃത്തികേടാക്കുക തുടങ്ങിയവ ഇല്ലാതാക്കാന്‍ ബോധവത്കരണവും ഇടപെടലും സാമൂഹിക സംഘടനകള്‍ കൂടി നടത്തേണ്ടതുണ്ടെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്‌റാന്‍ അല്‍ ബുഐനൈന്‍ വിവിധ സാമൂഹിക സംഘടനാ നേതാക്കളോടൊപ്പം

ഇതിനായി ഖത്തറിലെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സാമൂഹിക സംഘടനാ പ്രതിനിധികളുമായി മുന്‍സിപ്പല്‍മന്ത്രാലയം ഉന്നതതല പ്രതിനിധികള്‍ യോഗം ചേര്‍ന്നു.

സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെ ഓരോ ഏരിയയിലേയും വിവിധ പ്രദേശങ്ങളില്‍ ഇക്കാര്യം പരസ്യപ്പെടുത്തി ബോധവത്കരണം നടത്തുന്നതിനു പുറമെ വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമവുമുണ്ടാവും.

റോഡുകളിലും പൊതുചത്വരങ്ങളിലും ഉപയോഗശൂന്യമായതോ പഴകിയതോ ആയ ട്രക്കുകളും മറ്റു വാഹനങ്ങളും നിര്‍ത്തിയിട്ട് പോവുന്നത് മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തും.

ഖത്തറിന്റെ പൊതുസൗന്ദര്യത്തെ ബാധിക്കുന്നുവെന്നത് മാത്രമല്ല പാരിസ്ഥിതിക നാശത്തിനും ഇത് കാരണമാവുന്നുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്‌റാന്‍ അല്‍ ബുഐനൈന്‍ പറഞ്ഞു.

ഉപയോഗ ശൂന്യമായതോ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതോ ആയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിയുക്ത പ്രദേശങ്ങള്‍ മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്. വിവേചനമില്ലാതെ മാലിന്യം വലിച്ചെറിയുന്ന പ്രവണതയും ചിലയിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

പാര്‍പ്പിട കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കെട്ടിടങ്ങളിലെ പൊതുദൃശ്യതയുള്ള സ്ഥലങ്ങളും മുന്‍ഭാഗങ്ങളും ബാല്‍ക്കണിയും വികൃതമാക്കിവെക്കരുത്. കുടുംബങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂട്ടത്തോടെ പാര്‍പ്പിടമൊരുക്കുന്നതും നിയമവിരുദ്ധമാണ്- അധികൃതര്‍ വിശദീകരിച്ചു.

ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സാലെം അല്‍ഷാഫി, ദോഹ മുനിസിപ്പാലിറ്റി പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ഷഹ്‌വാനി എന്നിവരും വാര്‍ത്താസമ്മേനത്തി്ല്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോകകപ്പ്: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവര്‍ നിരാശപ്പെടേണ്ട; അവസാന ഘട്ട ഓണ്‍ലൈന്‍ വില്‍പ്പന ഈ മാസം 27 മുതല്‍