in

ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞമാസം നടത്തിയത് 648 പരിശോധന

ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ വിവിധ ഔട്ട്‌ലെറ്റുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തുന്നു

ദോഹ: നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി അല്‍ഷഹാനിയ മുനിസിപ്പാലിറ്റി. മുനിസിപ്പല്‍ കണ്‍ട്രോള്‍ വിഭാഗം മുനിസിപ്പാലിറ്റിയുടെ ഭരണപരമായ പരിധിക്കുള്ളില്‍ ഈ മെയ് മാസത്തില്‍ നടത്തിയത് 648 പരിശോധനകള്‍. നിയമലംഘനങ്ങള്‍ തടയുന്നതിന് സമഗ്രമായ പരിശോധനയാണ് ഇക്കാലയളവില്‍ നടത്തിയത്.
റസ്റ്റോറന്റുകള്‍, വെയര്‍ഹൗസുകള്‍, വാണിജ്യ സ്റ്റോറുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ സമഗ്രമായ പരിശോധനാ കാമ്പയിനുകള്‍ നടത്തി. വിശുദ്ധ റമദാനില്‍ പ്രദേശത്തെ ഭക്ഷണശാലകളില്‍ ശുചിത്വം പാലിക്കുക, കമ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് പരിശോധനയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. ആരോഗ്യ മേല്‍നോട്ട വകുപ്പ് വിശുദ്ധമാസത്തില്‍ പരിശോധന ശക്തമാക്കുകയും 458 റെയ്ഡുകള്‍ നടത്തുകയും ചെയ്തു. മനുഷ്യ ഭക്ഷ്യ വിതരണവും ഉപയോഗവും സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ട്് ഏഴു നിയമലംഘനങ്ങള്‍ കണ്ടെത്തി. 2849 അറവുമൃഗങ്ങളെയും പരിശോധിച്ചു. മനുഷ്യന് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു മൃഗങ്ങളുടെ മാംസം പൂര്‍ണമായും 45 അറവുമൃഗങ്ങളുടെ മാംസം ഭാഗികമായും നശിപ്പിച്ചു. അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയുടെ സാങ്കേതിക മേല്‍നോട്ട വകുപ്പും പരിശോധനാ റെയ്ഡ് ശക്തമാക്കി. ദേശീയ സ്വത്തുക്കളുടെ കൈയ്യേറ്റം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി 150 പരിശോധനാ റെയ്ഡുകള്‍ നടത്തി. ദേശീയ സ്വത്തുക്കളുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് പത്തു നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി.
ഒന്‍പത് കേസുകള്‍ ജുഡീഷ്യല്‍ നടപടികളിലേക്ക് റഫര്‍ ചെയ്തു. ഒരു കേസില്‍ അനുരജ്ഞനം സാധ്യമാക്കി. അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയിലെ പൊതു നിരീക്ഷണ മേല്‍നോട്ട വിഭാഗം നാല്‍പ്പത് പരിശോധനാ കാമ്പയിനുകള്‍ നടത്തി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്കുകളും കയ്യുറകളും ധരിക്കാത്തതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ തടയുകയാണ് ലക്ഷ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്: സയന്റിഫിക് ക്ലബ്ബ് കൂടുതല്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നു

‘ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് പ്രവാസികളോടുള്ള കൊടിയ വഞ്ചന’