ദോഹ: ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗവും ഖത്തര്‍ കെ.എം.സി.സി മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ അബ്ദുന്നാസര്‍ നാച്ചിയുടെ മാതാവ് കണ്ണൂര്‍, കൂത്തുപറമ്പ്, നരവൂര്‍റോഡ്, മാരാന്റവിട വടക്കയില്‍ (മറിയാസ് വീട്ടില്‍) മറിയം(83) മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. പരേതനായ ചനച്ചാംവീട്ടില്‍ കുഞ്ഞാമുവിന്റെ പത്‌നിയാണ്. ഖത്തറില്‍ ബിസിനസ്സുകാരനായ മുഹമ്മദ് ഇഖ്ബാല്‍ മറ്റൊരു മകനാണ്. ഇന്നു വൈകുന്നേരം കൂത്തുപറമ്പ് പിലാക്കൂടം പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി,പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, കെ പി എ മജീദ് എം എല്‍ എ, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍, ഖത്തര്‍ കെ എം സി സി സി സംസ്ഥാന കമ്മിറ്റി, ഖത്തര്‍ കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി, ഖത്തര്‍ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പരേതക്ക് വേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
in Death