
ദോഹ: കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി ചന്ദ്രിക പ്രചാരണ കാമ്പയിന് തുടക്കമായി. മണ്ഡലത്തിലെ പത്തു കുടുംബങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തെ ചന്ദ്രിക സ്പോണ്‍സര്‍ഷിപ് ജില്ലാ ട്രഷറര്‍ പി.എ തലായി പി.വി മുഹമ്മദ് മൗലവിക്ക് കൈമാറി ഉദ്്ഘാടനം നിര്‍വഹിച്ചു. കാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്തു കമ്മറ്റികള്‍ 50 പുതിയ വരിക്കാരെ ചേര്‍ക്കും. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്തു കമ്മറ്റികള്‍ക്ക് മണ്ഡലം കമ്മറ്റിയുടെ പ്രത്യേക ഉപഹാരവും നല്‍കും. കാമ്പയിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ചന്ദ്രിക അറിവിന്‍ തിളക്കം പദ്ധതിയും നടപ്പാക്കും. ജാഫര്‍ തയ്യില്‍, സഫീര്‍ എടച്ചേരി, ഷമീം കല്ലാച്ചി തുടങ്ങിയര്‍ അഞ്ചു വീതം കുടുംബങ്ങള്‍ക്ക്് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി. ഹാരിസ് ആലക്കല്‍, സഅദ് ചെറുമോത്ത്, അജ്മല്‍ നരിക്കാട്ടേരി തുടങ്ങിയവര്‍ വരിക്കാരായി ചേര്‍ന്നു. തായമ്പത്ത് കുഞ്ഞാലി, അശ്‌റഫ് തൂണേരി , ടി.ടി.കെ ബഷീര്‍, സി.കെ ഉബൈദ്, ഷംസുദ്ദീന്‍ വാണിമേല്‍, സി.കെ അബ്ദുല്ല എന്നിവര്‍ സ്‌പോണ്‍സര്‍ ഷിപ്പുകള്‍ ഏറ്റുവാങ്ങി . എ.ടി ഫൈസല്‍, ഒ.ടി.കെ റഹീം, നൗഫല്‍ കള്ളാട്, ഫിര്‍ദൗസ് ഒമ്പത്കണ്ടം സംബന്ധിച്ചു.