in

ഫുട്‌ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി നാസര്‍ അല്‍ഖുലൈഫി

നാസര്‍ അല്‍ ഖുലൈഫി

ദോഹ: ഖത്തറിന്റെ കായികമേഖലയിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖനും ഫ്രഞ്ച് ഫുട്്‌ബോള്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നുമായ പാരീസ് സെയ്ന്റ് ജര്‍മന്‍ പ്രസിഡന്റുമായ നാസര്‍ അല്‍ഖുലൈഫിയെ ഫു്ട്‌ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു. ഫ്രാന്‍സ് ഫുട്‌ബോളാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ശക്തരായ അന്‍പത് പേരെ തെരഞ്ഞെടുത്തത്. ഈ പട്ടികയിലാണ് ബിഇന്‍ ഗ്രൂപ്പിന്റെ മേധാവി കൂടിയായ അല്‍ഖുലൈഫി ഒന്നാമതെത്തിയത്.
ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയോ കൂടുതല്‍ കലഹിക്കുകയോ ചെയ്യുന്നവരല്ല, മറിച്ച് ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും സ്വാധീനമുള്ള അന്‍പത് പേരാണ് പട്ടികയിലുള്ളത്. ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും നേതാക്കള്‍, ഏജന്റുമാര്‍, ആസ്വാദകപിന്തുണയുള്ള താരങ്ങള്‍, പരിശീലകര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. സ്വാധീനത്തിന്റെ അതുല്യമായ ശേഷിയാണ് പട്ടികയില്‍ നാസര്‍ അല്‍ഖുലൈഫിയെ ഒന്നാമതെത്തിച്ചത്. പിഎസ്ജി ക്ലബ്ബ് ചെയര്‍മാന്‍ എന്നതിനൊപ്പം 55ദശലക്ഷം വരിക്കാരുള്ള ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പായ ബിഇന്‍ ഗ്രൂപ്പിന്റെ മേധാവി കൂടിയാണ്. ഒപ്പംതന്നെ 2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ പോര്‍ട്ട്‌ഫോളിയോ ഇല്ലാത്ത മന്ത്രി കൂടിയാണ്. നാസര്‍ അല്‍ ഖുലൈഫി സ്വാധീനത്തിന്റെയും പവര്‍ ഗെയിമുകളുടെയും വഴിത്തിരിവിലാണ്.
ഒഴിച്ചുകൂടാനാവാത്ത സ്ഥാനത്താണ് അദ്ദേഹമിപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒന്‍പതു വര്‍ഷം മുന്‍പാണ് അദ്ദേഹം പിഎസ്ജിയില്‍ ചേര്‍ന്നത്. പിഎസ്ജിയെ യഥാര്‍ഥ രാജ്യാന്തര ബ്രാന്‍ഡായി രൂപപ്പെടുത്തിയത് ഖലൈഫിയായിരുന്നു. 2011ല്‍ 44,000 ടീ ഷര്‍ട്ടുകളാണ് പിഎസ്ജിയുടേതായി വിറ്റുപോയതെങ്കില്‍ 2019ല്‍ പത്തുലക്ഷത്തിലധികമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഡിജിറ്റല്‍ കമ്യൂണിറ്റിയിലെ സ്വീകാര്യത അഞ്ചുലക്ഷമായിരുന്നത് ഇപ്പോള്‍ 87 ദശലക്ഷമായിട്ടുണ്ട്. മെസ്സി, നെയ്മര്‍, സ്‌റ്റെര്‍ലിങ്, സലാഹ്, എംബാപ്പെ, റാപ്പിനോ തുടങ്ങിയ താരങ്ങളും മെന്‍ദിസ്, റയോള, സഹാവി തുടങ്ങിയ ഏജന്റുമാരും ഷിജിങ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരും ക്ലോപ്പ്, ഗ്വാര്‍ഡിയോള, സിദാന്‍ തുടങ്ങിയ പരിശീലകരും റഷ്യ, ദക്ഷിണ കൊറിയ, ബഹ്‌റൈന്‍ രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ഖത്തര്‍ ടെന്നീസ് സ്‌ക്വാഷ് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പ്രസിഡന്റും അല്‍ഖുലൈഫിയാണ്. ഡേവിസ് കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ചിട്ടുണ്ട് .

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിര്‍ച്വല്‍ മാരത്തണിന് ലഭിച്ചത് മികച്ച പ്രതികരണം: ശൈഖ് ജുആന്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 17 പാരിസ്ഥിതിക ലംഘനങ്ങള്‍