in

ദേശീയ മേല്‍വിലാസ നിയമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 9.70ലക്ഷം പേര്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-27 19:22:57Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-27 19:22:57Z | |

ദോഹ: ദേശീയ മേല്‍വിലാസ നിയമ പ്രകാരം 9.70 ലക്ഷം പേര്‍ മേല്‍വിലാസ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ 26ന് മുമ്പ് ഖത്തര്‍ ഐഡിയുള്ള രാജ്യത്തെ മുഴുവന്‍ താമസക്കാരും മേല്‍വിലാസ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 1,63,000 പേര്‍ സ്വദേശികളും 8,07,000 പേര്‍ പ്രവാസി താമസക്കാരുമാണ്. 26,000 കമ്പനികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ദേശീയ മേല്‍വിലാസ വകുപ്പ് മേധാവി ലെഫ.കേണല്‍ ഡോ.അബ്ദുല്ല സെയ്ദ് അല്‍സഹ്ലി പറഞ്ഞു. പ്രാദേശിക ദിനപത്രമായ അല്‍റായയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. 90 ശതമാനം പേരും മെട്രാഷ് 2വിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ എത്തേണ്ടതില്ല. പകരം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെയും രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മെട്രാഷ് 2ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വന്തം പേരില്‍ സിം കാര്‍ഡ് നിര്‍ബന്ധമാണ്. സ്വന്തം പേരില്‍ സിം കാര്‍ഡ് എടുക്കുകയോ അല്ലെങ്കില്‍ നിലവിലെ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റുകയോ ചെയ്യാം.
രാജ്യത്തെ സ്വദേശികള്‍, ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യണം. 18 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളും വ്യക്തിഗതമായി തന്നെ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യണം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാവ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ആകും. ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ് നല്‍കേണ്ടത്. അതോറിറ്റി ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങളും നല്‍കണം. താമസിക്കുന്ന കെട്ടിടത്തിന് മുമ്പില്‍ നഗരസഭ പതിപ്പിച്ചിരിക്കുന്ന നീല ബോര്‍ഡിലുള്ള വിലാസമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു

ഖത്തര്‍-അമേരിക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡംഗമായി ഡോ.അല്‍സുലൈത്തി