in

ദേശീയ മ്യൂസിയത്തിന്റെ ഭാഗ്യചിഹ്നം; ഡിസൈന്‍ മത്സരത്തിനായി അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ചിഹ്നത്തിന്റെ സര്‍ഗാത്മക ഡിസൈനുകള്‍ സമര്‍പ്പിക്കുന്നതിനായി കലാകാരന്‍മാരില്‍നിന്നും ഡിസൈനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 7,500 വര്‍ഷത്തിലേറെയായി ഖത്തരി വെള്ളത്തില്‍ വസിക്കുന്ന സമുദ്ര സസ്തനിയായ ഡുഗോങിനെ(കടല്‍പ്പശു)വിനെയാണ് ദേശീയ മ്യൂസിയത്തിന്റെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനെ ആധാരമാക്കിയാണ് ഡിസൈന്‍ തയാറാക്കേണ്ടത്. കടല്‍പ്പശുവിന്റെ രൂപകല്‍പ്പനക്ക് സവിശേഷമായ ആശയമുണ്ടായിരിക്കണം. ദേശീയ മ്യൂസിയത്തിന്റെ സ്വത്വവുമായി ചേര്‍ന്നുപോകുന്നതും ഖത്തരി സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്നതുമായിരിക്കണം ഡിസൈന്‍. സൗന്ദര്യാത്മകതയും ആകര്‍ഷണീയതയും പ്രതിഫലിക്കുന്നതായിരിക്കണം.
ഡിസൈനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ഒന്ന്. എല്ലാ പ്രായത്തിലെയും ദേശീയതയിലെയും സ്വതന്ത്ര കലാകാരന്മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഡിസൈനുകള്‍ സമര്‍പ്പിക്കാം. കൂടാതെ രാജ്യാന്തര കലാകാരന്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. എക്‌സോണ്‍ മൊബീല്‍ റിസര്‍ച്ചുമായി സഹകരിച്ച് അടുത്തവര്‍ഷം ദേശീയ മ്യൂസിയത്തില്‍ കടല്‍പ്പശുക്കളെക്കുറിച്ചുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാണ് ഡിസൈന്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന മാധ്യമങ്ങളില്‍ വിജയികളുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കും. സൗജന്യ കള്‍ച്ചര്‍ പാസ് അംഗത്വം, ദേശീയ മ്യൂസിയത്തിന്റെ ഗിഫ്റ്റ് ഷോപ്പില്‍ നിന്നുള്ള സമ്മാന പാക്കേജ് എന്നിവയും സമ്മാനമായി ലഭിക്കും. രാജ്യാന്തര കലാകാരനാണ് വിജയിയാകുന്നതെങ്കില്‍ ദോഹയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റും സമ്മാനമായി നല്‍കും.
മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി വേേു:െ//ിാീൂ.ീൃഴ.ൂമ/റൗഴീിഴാമരെീീേുലിരമഹഹ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28നാണ് ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഇതിനോടകം ആറുലക്ഷത്തിലധികം പേര്‍ മ്യൂസിയം സന്ദര്‍ശിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ഖത്തര്‍ തീരങ്ങളിലാണ് ഏറ്റവുമധികം കടല്‍പ്പശുക്കളുള്ളതെന്നാണ് ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏഷ്യയിലേയും കിഴക്കനാഫ്രിക്കയിലേയും തീരപ്രദേശങ്ങളിലാണ് ഡൂഗോംഗുകളെ പ്രധാനമായും കണ്ടു വരുന്നത്. ഗള്‍ഫ് മേഖലയില്‍ ഏകദേശം 6,000കടല്‍പ്പശുക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കടലില്‍ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടല്‍പ്പശു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തുറമുഖങ്ങളില്‍ സുരക്ഷിതമായ മത്സ്യവ്യാപാരം ഉറപ്പാക്കി മന്ത്രാലയം

ഗവണ്‍മെന്റ് കോണ്‍ടാക്റ്റ് സെന്ററില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് 40 ലക്ഷം കോളുകള്‍