
ദോഹ: തൃശൂര്‍ ചാവക്കാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ഖത്തര്‍ അല്‍കാസ് ടി വിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ചാവക്കാട് കറുകമാട് സ്വദേശി നാലകത്ത് പുത്തന്‍പുരയില്‍ ഹംസ(53)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്നു. ഭാര്യ ഫൗസിയ. മക്കള്‍ ഹഫ്സ, ഹിബ, ഫിദ. ഖബറടക്കം ഖത്തറില്‍ നടത്തി. ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കി.