
ദോഹ: തൃശൂര്‍ ഏനാമാക്കല്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. ഏനാമാക്കല്‍ കെട്ടുങ്ങല്പണിക്കവീട്ടില് മൊയ്തീന് (65)ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഖത്തറില്‍ ബിസിനസ് നടത്തുകയായിരുന്നു. ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫെയര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റാണ്. കെട്ടുങ്ങല്‍ പണിക്കവീട്ടില്പരേതനായ മാമുവാണ് പിതാവ്. മാതാവ്: കയ്യൂമ്മ, മക്കള്‍: നിസാം (അല്‍ജസീറ ഖത്തര്‍), ഡോ. നസീം (ആസ്റ്റര്‍ മെഡിക്കല്‍ ബാംഗ്ലൂര്‍) നജിയ സായിദ്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ ഏനാമാക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.