in

കാവിലുംപാറ സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിലെ ചാത്തംകോട്ട്‌നട സ്വദേശി ദോഹയില്‍ നിര്യാതനായി. ഇളവനപൊയില്‍ (കൂടലില്‍) നാസര്‍ ഇളവണ്ണ (52) ആണ് മരിച്ചത്. അസുഖബാധിതനായി ഏറെ നാളുകളായി ഹമദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: കുഞ്ഞബ്ദുല്ല, മാതാവ്: ഖദീജ. ഭാര്യ: ജമീല. ഖത്തര്‍ കെ എം സി സി കാവിലുംപാറ പഞ്ചായത്ത് സമിതിയിലെ സജീവപ്രവര്‍ത്തകനായ ജസീര്‍ കൂടല്‍, ജാബിര്‍ (ഖത്തര്‍), ജുനൈന എന്നിവര്‍ മക്കളാണ്. ജംഷിദ് (ദേവര്‍കോവില്‍) ജാമാതാവാണ്.
മൃതദേഹം ദോഹയില്‍ തന്നെ ഖബറടക്കുമെന്ന് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഖത്തര്‍ കെ എം സി സി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി അനുശോചനമറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖനന കരാറില്‍ ക്യു പി ഒപ്പുവെച്ചു

യൂസുഫ് അന്‍സാരിക്ക് യാത്രയയപ്പ് നല്‍കി