
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ദോഹയില്‍ മരിച്ചു. കോട്ടയം പാലച്ചോട് നാല്ലുന്നാക്കല് കൊടുംതറ വീട്ടില്‍ ജേക്കബ്ബ് വര്‍ഗീസ് (അനിയന് കുഞ്ഞ്-57) ആണ് മരിച്ചത്.ദീര്‍ഘനാളായി ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒ ആയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ഖത്തറില്‍ സംസ്കരിക്കും. ത്രേസ്യാമ്മയാണ് ഭാര്യ.
വേഴപ്ര മാവേലിക്കളം കുടുംബാംഗമാണ്. മകള്‍ അമല ജേക്കബ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു). മരണാനന്തര നടപടികള്‍ക്ക് ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം വഹിച്ചു.