Friday, September 18ESTD 1934

കോവിഡ് ബാധിച്ച് വില്ല്യാപ്പള്ളി സ്വദേശി മരിച്ചു

ദോഹ: കോഴിക്കോട് വില്ല്യാപ്പള്ളി അരിയാക്കൂല്‍ താഴെ സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. താഴെ കുന്നുമ്മല്‍ വെങ്ങപ്പറ്റ മുഹമ്മദ് (60 ) ആണ് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
മദീന ഖലീഫ കിവി ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉടമയാണ്. ഹൃദയ വാല്‍വിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.
ഭാര്യ: ജമീല. മക്കള്‍: നിഹാല്‍ മുഹമ്മദ്, നിഹാസ് മുഹമ്മദ്. പിതാവ്: പരേതനായ മൊയ്തു. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ശംസീര്‍ (ഇരുവരും ഖത്തര്‍), ജമീല, ഹാജറ, സമീറ, ഖദീജ, സൈനബ.

error: Content is protected !!