in

പുതിയ അധ്യയനവര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍

ദോഹ: 2020- 2021 അധ്യയനവര്‍ഷം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌പെ്തംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 19ന് സ്‌കൂള്‍ ജീവനക്കാരുടെ ജോലി പുനരാരംഭിക്കും. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അതാത് തീയതികളില്‍ ഹാജരാകേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരി ഖത്തറിലെ പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്ത ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും നടപ്പാക്കുന്നതിന് സ്‌കൂള്‍ ഭരണസമിതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാ സ്‌കൂളുകളും പൂര്‍ണമായി പാലിക്കണം. കോവിഡ് വ്യാപനം തടയുന്നതിന് വളരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്. വൈറസിനെ നേരിടുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നാലു ഘട്ടങ്ങളായാണ് നീക്കുന്നത്. നാലാം ഘട്ടം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ഇടക്കിടെ കൈ കഴുകുല്‍, കൈകള്‍ വൈറസ് രഹിതമായി സൂക്ഷിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികള്‍ അധികൃതര്‍ കര്‍ശനമായി നടപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രമേഹരോഗികള്‍ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രാധാന്യം നല്‍കണമെന്ന് എച്ച്എംസി

പോലീസ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു