in

ഇലക്ട്രോണിക്‌സ്, ലിക്വിഡ് ഉത്പന്നങ്ങള്‍ പുറത്തെടുക്കാതെ പരിശോധന; ഹമദ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് സ്‌ക്രീനിംഗിന് തുടക്കമായി

ഹമദ് വിമാനത്താവളത്തില്‍ തുടക്കമിട്ട പുതിയ ബാഗേജ് സ്‌ക്രീനിംഗ് സംവിധാനം

ദോഹ: വലിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുള്‍പ്പെടെ ഇനങ്ങളും ദ്രാവക രൂപത്തിലുള്ള ഉത്പന്നങ്ങളും പുറത്തെടുക്കാതെ പരിശോധിക്കാവുന്ന അതിനൂതന ബാഗേജ് സ്‌ക്രീനിംഗ് സംവിധാനത്തിന് ഹമദ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ തുടക്കമായി.
സ്മിത്ത് ഡിറ്റക്ഷനുമായി സഹകരിച്ചാണ് ഹമദ് വിമാനത്താവളത്തിലെ (എച്ച്.ഐ.എ) സുരക്ഷാ ചെക്ക് പോയിന്റില്‍ നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചത്. എച്ച്‌ഐഎയുടെ സ്മാര്‍ട്ട് സുരക്ഷാ പദ്ധതി വിപുലീകരണത്തിന്റെ ഭാഗം കൂടിയാണീ പുതിയ സംവിധാനമെന്ന് അധികൃതര്‍ വിശദീകരിച്ചു.

പുതിയ സാങ്കേതികവിദ്യ പ്രകാരം യാത്രക്കാര്‍ക്ക് അവരുടെ ബാഗുകളില്‍ നിന്ന് ദ്രാവകങ്ങളോ വലിയ ഇലക്ട്രോണിക് വസ്തുക്കളോ നീക്കംചെയ്യേണ്ടതില്ല. മാത്രമല്ല ആറ് യാത്രക്കാര്‍ക്ക് ഒരേ സമയം ട്രേകളിലേക്ക് അവരുടെ സാധനങ്ങള്‍ ലോഡുചെയ്യാനുള്ള സംവിധാനത്തോടെയാണ് ഇതിന്റെ സജ്ജീകരണം. സ്‌ക്രീനിംഗിന് മുമ്പായി പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം. ഇന്നയാളുടെ വസ്തുക്കളാണ്  ട്രാക്കുചെയ്യുന്നത് മനസ്സിലാക്കാന്‍ ഇത് പ്രയോജനപ്പെടും. യാത്രക്കാരുടെ ഷൂ അഴിച്ചുമാറ്റേണ്ടതില്ല. ധരിച്ചു തന്നെ സ്‌കാന്‍ ചെയ്യാനുള്ള  സംവിധാനവും ഇതോടൊപ്പമുണ്ട്. ഓരോ യാത്രക്കാരുടെയും വസ്തുക്കള്‍ അവരുടെ ബോര്‍ഡിംഗ് കാര്‍ഡിലേക്ക് ഇലക്ട്രോണിക് ‘ടാഗ്’ ചെയ്യുക എന്നതാണ് സ്‌കാനിംഗ് രീതി. യാത്രക്കാര്‍ അവരുടെ സാധനങ്ങള്‍  ട്രേയില്‍ നിന്നും നീക്കംചെയ്തുകഴിഞ്ഞാല്‍ പിന്നെ ഒന്നും  അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സ്‌കാനിംഗ് ഉപകരണം തന്നെ  ട്രേ സ്‌കാന്‍ ചെയ്യും.
യാത്രക്കാരുടെ ഉപയോഗത്തിന് മുമ്പ് ഓരോ ട്രേയും അണുവിമുക്തമാക്കുന്നതിന് യു.വി.സി സംവിധാനവും സ്‌കാനറില്‍ ഘടിപ്പിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതമായ യാത്രയൊരുക്കുകയാണ് ഹമദ് അന്താരാഷ്ട്രാ വിമാനത്താവളം ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടാണ് സ്മിത്ത്‌സ് ഡിറ്റെക്ഷനുമായി ചേര്‍ന്ന് ഇത്തരമൊരു സ്‌ക്രീനിംഗ് സംവിധാനത്തിന് തുടക്കമിട്ടതെന്നും എച്ച്‌ഐഎ സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്റ് സഈദ്  യൂസഫ് അല്‍സുലൈതി പറഞ്ഞു. സ്മിത്ത് ഡിറ്റെക്ഷനുമായി ചേര്‍ന്ന് ഹൈ-സ്‌കാന്‍ 6040 സി.ടി.ഐ.എക്‌സ് എന്ന സംവിധാനം വഴി മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സ്‌കാനിംഗ് രീതി കൊണ്ടുവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പോയവര്‍ഷം ഹമദ് വിമാനത്താവളം മറ്റൊരു പുതിയ സ്‌ക്രീനിംഗ് സംവിധാനമായ സി-ടു ടെക്‌നോളജി പ്രായോഗികമാക്കിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഒ. മുസ്തഫയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

ഖത്തറിലെ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബേജാര്‍ വേണ്ട; ഡിസംബര്‍ 31 വരെ സമയമുണ്ട്