ദോഹ: ഖത്തറില്‍ പുതിയ നിയമമന്ത്രിയെ നിയമിച്ചു. ഇന്നലെ കാലത്ത് അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ മസ്ഊദ് ബിന്‍ മുഹമ്മദ് അല്‍അമീരി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. ഡപ്യൂട്ടി അണീര് ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നുവെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഖത്തറില്‍ പുതിയ നിയമമന്ത്രി; അമീറിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
