


ദോഹ: ഖത്തര്‍ കെഎംസിസി മണലൂര്‍ മണ്ഡലം ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും തുമാമ ഖത്തര്‍ കെഎംസിസി ഹാളില്‍ ചേര്‍ന്നു. ഹാഷിം എം.സി എളവള്ളി (പ്രസിഡണ്ട്) യൂനസ് വാടാനപ്പള്ളി (ജനറല്‍ സെക്രട്ടറി) നൗഫല്‍ പാടൂര്‍ (ട്രഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തെരെഞ്ഞെടുത്തു. അഡ്വ. ജാഫര്‍ ഖാന്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്), ശറഫുദ്ധീന്‍ പാടൂര്‍, ഫൈസല്‍ പാടൂര്‍, റാഫി പട്ടിക്കര(വൈസ് പ്രസിഡണ്ട്) ശകീര്‍ വെന്മേനാട് (സീനിയര്‍ ജോയിന്റ് സെക്രട്ടറി), അബ്ദുസമദ് പാടൂര്‍, ഷമീര്‍ കുട്ടോത്ത് പാവറട്ടി, നൗഫല്‍ കേച്ചേരി(സെക്രട്ടറി) എന്നിവരെ മറ്റുഭാരവാഹികളായും തിരഞ്ഞെടുത്തു. അക്ബര്‍ അലി മുള്ളൂര്‍ക്കര, നൗഷാദ് മലബാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് റാഫി കണ്ണോത്തിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പി.എസ്.എം ഹുസൈന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി തസ്‌ലീം ഖാലിദ് സ്വാഗതവും സീനിയര്‍ ജോയിന്റ് സെക്രട്ടറി യൂനസ് വാടാനപ്പള്ളി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സുബൈര്‍ പാടൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി.എ ബക്കര്‍ ഹാജി, എന്‍.ടി നാസര്‍, നസീര്‍ അഹ്മദ്, അഡ്വ ജാഫര്‍ ഖാന്‍, നസീര്‍ വാടാനപ്പള്ളി, മറ്റു മണ്ഡലം നേതാക്കള്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു.