in ,

ഇന്‍ഡസ്ട്രിയല്‍ ഏരിയ 34 മുതല്‍ 54 വരെ സ്ട്രീറ്റുകളില്‍ നിയന്ത്രണം

പുറത്തുള്ളവര്‍ക്ക് പ്രവേശനമില്ല

ദോഹ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിയന്ത്രണളില്‍ അവശേഷിച്ച ഭാഗങ്ങളായ സ്ട്രീറ്റ് 34 മുതല്‍ സ്ട്രീറ്റ് 54 വരെ മേഖലകളില്‍ പ്രവേശനത്തിനും പുറത്തുപോകുന്നതിനും പുതിയ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അതോറിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ തൊഴിലുടമകള്‍, ജീവനക്കാര്‍, താമസക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശിക്കാനും വരാനും പോകാനുമാവൂ. പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഭരണ വികസന തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ശേഷിയുടെ പകുതി മാത്രം തൊഴിലാളികളെ ഉള്‍പ്പെടുത്തല്‍, തുടര്‍ ശുചിത്വം പാലിക്കല്‍ എന്നിവ പുതിയ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുന്നു. മേഖലയിലേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ തൊഴിലാളികളും ഇഹ്തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്നും തൊഴിലുടമകള്‍ ഉറപ്പാക്കണം. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും സമൂഹത്തെ അണുബാധയുടെ അപകടസാധ്യതയിലേക്ക് നയിക്കാതെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ തുടര്‍ച്ചയാണ് തീരുമാനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബിജേഷിന് ഈ വര്‍ഷവും നോമ്പുണ്ട്, തെല്ലു സങ്കടവും

തൊഴിലാളികളുടെ സംരക്ഷണം: കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമെന്ന് എന്‍എച്ച്ആര്‍സി