in ,

കോവിഡ് പരിശോധനക്കായി പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കും

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തുന്നതിനും വേഗത്തിലുള്ള ഫലങ്ങള്‍ നല്‍കുന്നതിനും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിയുന്നതുമായ നൂതന ഉപകരണം ഖത്തറില്‍ അവതരിപ്പിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഓട്ടോമേറ്റഡ് സംവിധാനത്തിന് ഒരു ദിവസം രണ്ടായിരത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയും. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഫലങ്ങള്‍ ലഭിക്കും- പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ഫൗണ്ടേഷന്റെ നൂതനാരോഗ്യ സംരംഭമായ വിഷിന്റെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വെബിനറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ 8500ലധികം പരിശോധനകള്‍ നടത്തി. കോവിഡ്-19നായി ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ രാജ്യമാണ് ഖത്തര്‍. മികച്ചതും കാര്യക്ഷമവുമായ രീതിയില്‍ പരിശോധിക്കുന്നതിനുള്ള ശരിയായ മാനദണ്ഡം ഖത്തറിലുണ്ട്. നിലവിലെ പരിശോധനാ രീതി ഉപയോഗിച്ച്, ആദ്യ പരിശോധനയ്ക്ക് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയമെടുക്കും. എട്ട് മണിക്കൂറിന് മുമ്പ് ഫലങ്ങള്‍ പുറത്തുവിടാറില്ല. പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധനകളുടെ ഫലങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. മിക്ക ഫലങ്ങളും ഒരേദിവസംതന്നെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ സാമൂഹികഅകലം പാലിക്കുന്ന രീതി പിന്തുടരുകയാണെങ്കില്‍ കോവിഡ്-19 വലിയ രീതിയില്‍ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും അവരുടെ സമ്പര്‍ക്കനിരക്ക് കുറഞ്ഞത് 60ശതമാനം കുറച്ചാല്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം കുറക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും

അനധികൃത വ്യാപാരികള്‍ക്കെതിരെ നടപടി ശക്തമാക്കി